പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 74.46 രൂപയായി.
ഡീസല്‍ വില ലിറ്ററിന് 2.5 രൂപ കുറയ്ക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം തീരുമാനം പ്രഖ്യാപിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിനു 1.36 ഡോളര്‍ കുറഞ്ഞ സാഹചര്യത്തിലാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലക്കുറവ് പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























