Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളെ വളര്‍ത്തുമകള്‍ കൊന്നു

17 OCTOBER 2014 03:29 PM IST
മലയാളി വാര്‍ത്ത.

കാമുകനുമായുളള ബന്ധത്തെ എതിര്‍ത്ത ദമ്പതികളെ വളര്‍ത്തുമകള്‍ കൊലപ്പെടുത്തി. വഡോദരയിലാണ് സംഭവം. ശ്രീഹരി വിനോദ്, ഭാര്യ സ്‌നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ജീവനെക്കാള്‍ സ്‌നേഹിച്ച് ഇവര്‍ വളര്‍ത്തിയ 16കാരിയാണ് ഒടുവില്‍ ഇവര്‍ക്ക് പട്ടട തീര്‍ത്തത്.
വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിഞ്ഞിട്ടും മക്കളില്ലാതിരുന്ന വിനോദും ഭാര്യയും ഈ കുട്ടിയെ ദത്തെടുക്കുകയായിരുന്നു.
ആറുമാസം പ്രായമുള്ളപ്പോള്‍ തങ്ങള്‍ക്കു കിട്ടിയ മകളെ അല്ലലറിയിക്കാതെയാണ് ഇവര്‍ വളര്‍ത്തിയത്. 16 വയസുള്ള മകള്‍ക്ക് ഒരു കാമുകന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഈ മാതാപിതാക്കളുടെ ഉള്ളുകാളിയത് സ്വഭാവികം. പെണ്‍കുട്ടിയ്ക്ക് കാമുകനുമായുളള ബന്ധത്തെ ചോദ്യം ചെയ്തതാണ് ദമ്പതികളുടെ കൊലപാതകത്തിന് ഇടയാക്കിയത്. കാമുകനായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മാതാപിതാക്കളുടെ ജീവിതം അവസാനിപ്പിക്കാന്‍ വളര്‍ത്തുമകള്‍ തീരുമാനിക്കുകയായിരുന്നു.

ഭക്ഷണത്തില്‍ അമിതമായ അളവില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് കൃത്യം നടത്തിയത്. മൃതദേഹത്തില്‍ കത്തികൊണ്ട് കുത്തുകയും ചെയ്തു. ശേഷം മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആ പദ്ധതി നടന്നില്ല. അതിനാല്‍ മൃതദേഹം വീട്ടില്‍ സൂക്ഷിക്കുകയും ആസിഡൊഴിച്ച് കരിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ ശ്രമവും ഫലം കണ്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൃതദേഹങ്ങള്‍ അഴുകി രൂക്ഷമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ദമ്പതികളെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നെത്തിയ പോലീസിനോട് പെണ്‍കുട്ടി എല്ലാ കുറ്റവും ഏറ്റു പറയുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ച കാമുകനേയും പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു.
മകളെ സ്‌നേഹിക്കുന്നതുകൊണ്ടാണ് ആ മാതാപിതാക്കള്‍ പ്രണയത്തെ എതിര്‍ത്തത്. എന്നാല്‍ ഈ മകള്‍ ചെയ്ത ക്രൂരതയോ ? അനാഥമായിത്തീരേണ്ടിയിരുന്ന ബാല്യത്തെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്തിയ നന്‍മയ്ക്കു കിട്ടിയ പ്രതിഫലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends