Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

വീണ്ടും പുരട്ചി തലൈവി..

17 OCTOBER 2014 05:13 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ബാല്യ-കൗമാരങ്ങള്‍ക്കിടയില്‍ മനസ്സിലേറ്റ പീഡനങ്ങളും പ്രതികാരവും ജയലളിതയെ ഒരു പോരാളിയായി മാറ്റുകയായിരുന്നു. ഒരു വ്യക്തി വളരുമ്പോള്‍ ആ വളര്‍ച്ചക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയണം. എന്നാല്‍ ജയലളിതയ്ക്ക് ബാല്യ-കൗമാരങ്ങളില്‍ ജീവിതത്തിലും പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും ഏല്‍ക്കേണ്ടി വന്ന അവഗണനകളും പീഡനങ്ങളും ഒരിക്കലും അതിജീവിക്കാന്‍ കഴിഞ്ഞില്ല. മൈസൂറിലെ സമ്പന്നമായ കുടുംബത്തില്‍ ജനിച്ചെങ്കിലും ഭൂസ്വത്തെല്ലാം നഷ്ടപ്പെട്ട ജയയ്ക്ക് പതിനഞ്ചാം വയസ്സില്‍ അമ്മ വേദവല്ലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സിനിമയിലേക്ക് എത്തേണ്ടിവന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന കോമളവല്ലി അതോടെയാണ് ജയലളിതയായി മാറുന്നത്.
ജയലളിതയുടെ ആദ്യ തമിഴ് ചിത്രം വെണ്ണിറ ആടൈ ആണ്. സിനിമാലോകത്തെ അസൂയപ്പെടുത്തിയ വളര്‍ച്ചയോടെയാണ് ജയലളിതയ്‌ക്കെതിരെ പ്രബലരായ സിനിമാക്കാരും രാഷ്ട്രീയക്കാരും തിരിഞ്ഞത്.പതിനെട്ട് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയായിരിക്കേ അധികാരവും സമ്പത്തും തന്റെ കാല്‍ക്കീഴിലാക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഈ പ്രതികാരവാഞ്ഛ തന്നെയായിരുന്നു.ഇപ്പോള്‍ അഴിമതി ശരിവച്ച ബാംഗ്ലൂര്‍ പ്രത്യേക കോടതി നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയുമാണ് ജയലളിതയ്ക്ക് വിധിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികലയ്ക്കും ഇളവരശിക്കും ദത്തുപുത്രനായ സുധാകരനും തടവിനു പുറമേ പത്തുകോടി വീതം പിഴയും കോടതി വിധിച്ചു. ഇന്ത്യന്‍ ജുഡീഷ്യറിക്ക് നഷ്ടപ്പെട്ടുപോയ വിശ്വാസ്യത ഒരളവോളം തിരിച്ചുപിടിക്കാന്‍ ജയലളിതയെയും കൂട്ടുപ്രതികളേയും ശിക്ഷിച്ചുകൊണ്ടുളള വിധിക്ക് കഴിഞ്ഞിട്ടുണ്ട്.
നാലുകൊല്ലം ജയിലില്‍ കിടക്കേണ്ടിവന്നാലും പത്തുവര്‍ഷം തെരഞ്ഞെടുപ്പില്‍ വിലക്ക് കല്‍പ്പിച്ചാലും തലൈവി വര്‍ദ്ധിത പോരാട്ടവീര്യത്തോടെ മടങ്ങിവരിക തന്നെ ചെയ്യും. പതിറ്റാണ്ടുകളായി തമിഴ് സിനിമാ ലോകത്തുനിന്നും രാഷ്ട്രീയരംഗത്തും ഉണ്ടായ പീഡനങ്ങളെയെല്ലാം അതിജീവിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന അമ്മ. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് അടക്കം ആറ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജയലളിത, എം.ജി.ആറിനൊപ്പം 28 ഹിറ്റുകളിലാണ് അഭിനയിച്ചത്. ഇന്ത്യന്‍-ഇംഗ്ലീഷ് ചിത്രം എപ്പിസില്‍ (1961) തുടങ്ങി അവസാന സിനിമയായ നീങ്ക നല്ലാ ഇരുക്കണം (1992) വരെയാണ് അവര്‍ അഭിനയിച്ചത്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഓസ്‌കാറിനയച്ച ദൈവമകന്‍ അടക്കം ജയലളിതയുടെ സിനിമകള്‍ ഇന്നും തമിഴ് പ്രേക്ഷകര്‍ക്ക് ഹരമാണ്.എം.ജി.ആറുമായി ഉണ്ടായിരുന്ന അടുപ്പമാണ് ജയലളിതയെ സിനിമയിലും രാഷ്ട്രീയത്തിലും ഉയര്‍ച്ചയിലേക്ക് നയിച്ചത്.

\"\"
ജയലളിതയ്ക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യം എം.ജി.ആറിനെ സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് എ.ഐ.ഡി.എം.കെയുടെ പ്രചരണ വിഭാഗം സെക്രട്ടറിയായി അവരെ രംഗത്തു കൊണ്ടു വന്നത്. സ്റ്റെല്ലാ മേരീസ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ പഠിച്ചു വന്ന ജയലളിതയ്ക്ക് പ്രസംഗിക്കാനും എഴുതാനും ഉണ്ടായിരുന്ന കഴിവ് എം.ജി.ആറിനെ ആകര്‍ഷിച്ചു. അക്കാലത്ത് എ.ഐ.എ.ഡി.എം.കെ.യുടെ നേതാക്കള്‍ക്ക് പ്രസംഗം എഴുതിക്കൊടുത്തിരുന്ന ഷോളെ എന്ന നേതാവുണ്ടായിരുന്നു. ഒരിക്കല്‍ അദേഹം ജയലളിതയ്ക്ക് ഒരു പ്രസംഗം എഴുതി നല്‍കി. അത് വായിച്ചു കേള്‍ക്കണമെന്നായി ജയലളിത. രണ്ടുപ്രാവശ്യം ഷോളെയെക്കൊണ്ട് പ്രസംഗം വായിച്ചു കേട്ടതിനുശേഷം, വള്ളിപുള്ളി വിടാതെ ജയലളിത പ്രസംഗിക്കുന്നതുകണ്ട് വിസ്മയിച്ചതായി ഷോളെ തന്നെ എഴുതിയിട്ടുണ്ട്.
ഓര്‍മ്മശക്തിയിലും ബുദ്ധിശക്തിയിലും മുന്നിലായിരുന്ന ജയലളിത വൈകാതെ എ.ഐ.എ.ഡി.എം.കെ.യുടെ ദേശീയതലത്തിലുള്ള സെക്രട്ടറിയായി മാറുകയും എം.ജി.ആര്‍ അവരെ രാജ്യസഭാ അംഗമായി അയയ്ക്കുകയും ചെയ്തു. ഈ നടപടി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി. അതോടെ ജയലളിതയ്‌ക്കെതിരെയുള്ള ഉപജാപകസംഘം എം.ജി.ആറിനെ സ്വാധീനിച്ച് ജയലളിത എഴുതാന്‍ പാടില്ലെന്ന് വിലക്ക് കൊണ്ടുവന്നു. അക്കാലത്ത് അവര്‍ ചെറുകഥകളും മറ്റും എഴുതുമായിരുന്നു. ഇക്കാലത്താണ് ജയലളിത പ്രസിദ്ധമായ പെണ്ണിന്‍ പെരുമ എന്ന പ്രസംഗം നടത്തുന്നത്. ആ പ്രസംഗം സ്ത്രീകള്‍ക്കിടയിലും പാര്‍ട്ടിക്കിടയിലും ഏറെ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ജയലളിത പാര്‍ട്ടിയിലെ അവഗണിക്കാനാവാത്ത സ്വാധീനശക്തിയായി മാറുകയും ചെയ്തു. ഈ സമയത്താണ് എം.ജി.ആറിന് അസുഖം ബാധിക്കുന്നതും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതും.\"\"

ചികിത്സ കഴിഞ്ഞ് എം.ജി.ആര്‍ തിരിച്ചു വന്ന ദിവസമാണ് ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി മാറിയത്. തലേദിവസം തന്നെ സെന്റ് തോമസ് ഗ്രൗണ്ടിനടുത്തുള്ള എയര്‍പോര്‍ട്ടും പരിസരവും എം.ജി.ആറിന്റെ ആരാധകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. രാത്രിയില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം വന്‍ ജനക്കൂട്ടം എം.ജി.ആറിനായി കാത്തുകിടന്നു. അണ്ണാ .... അണ്ണാ.... എന്ന നിലവിളികളുമായി സ്ത്രീകള്‍ അടക്കം വലിയൊരു പുരുഷാരം കാത്തു നില്‍ക്കുമ്പോള്‍ ജയലളിതയെ ഇരുചെവി അറിയാതെ മന്ത്രിമാരും മറ്റും ചേര്‍ന്ന് വി.ഐ.പി.റൂമില്‍ തടവിലാക്കി. എം.ജി.ആര്‍. വന്നിറങ്ങുമ്പോഴും ജയലളിത ഒരു നോക്ക് കാണാനാവാതെ രഹസ്യ തടവിലായിരുന്നു. തുടര്‍ന്നും ജയലളിതയ്ക്കുള്ള വിലക്ക് ഭരണക്കാര്‍ തുടര്‍ന്നു. \"\"

എം.ജി.ആറിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ശവഘോഷയാത്ര വാഹനത്തില്‍ പോരാളിയായ ജയലളിത എങ്ങനെയോ കയറിക്കൂടി. അവരെ പിന്നില്‍ നിന്ന പുരുഷനേതാക്കള്‍ നിരന്തരം ഉപദ്രവിച്ചിട്ടും വേദന സഹിച്ച് അവര്‍ ഇരുന്നു. ഒടുവില്‍ അവരെ നേതാക്കള്‍ തള്ളി താഴെയിട്ടു. അന്നുണ്ടായ ആ പീഡനങ്ങളും അപമാനവും അമ്മയുടെ മനസ്സില്‍ ഒരിക്കലും അണയാത്ത അഗ്നിയായി ഇന്നും അവശേഷിക്കുന്നു. എ.ഐ.എ.ഡി.എം.കെ. നേതാവും മുഖ്യമന്ത്രിയുമായി മാറിയതോടെ പ്രതികാരവും ശത്രുതയും ആളിക്കത്തുകയും കരുണാനിധി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതികാര നടപടിയായി ജയിലില്‍ അടയ്ക്കാനും തുടങ്ങി. അക്കാലത്ത് തോഴി ശശികലയും ജയലളിതയും സഞ്ചരിക്കുന്ന വഴികളില്‍ കണ്ട മനോഹരമായ കെട്ടിടങ്ങളും തോട്ടങ്ങളുമെല്ലാം അധികാരം ഉപയോഗിച്ച് സ്വന്തമാക്കി. രാഷ്ട്രീയാധികാരവും ധനവും ഒന്നിച്ചപ്പോള്‍ ജയലളിത എന്ന മുഖ്യമന്ത്രി ഒരു പരാജയമായി മാറി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തോല്‍വിയായിരുന്നു ഫലം.\"\"
1991-ല്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് തമിഴകത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ ജയലളിതയ്ക്ക് 96 ലെ തിരഞ്ഞെടുപ്പിലാണ് വന്‍ തിരിച്ചടിയുണ്ടായത്. രണ്ടിടത്ത് മത്സരിച്ച ജയ ഒരിടത്ത് തോറ്റു. താമസിക്കാതെ താന്‍സി ഭൂമിയിടപാട് കേസില്‍ കുറ്റക്കാരിയെന്ന് കണ്ട് 2001ല്‍ മത്സര വിലക്ക്. പാര്‍ട്ടി ജയിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തെങ്കിലും സുപ്രീംകോടതി ഇടപ്പെട്ടതോടെ രാജിവയ്‌ക്കേണ്ടി വന്നു. വിശ്വസ്തനായ ഒ. പനീര്‍ശെല്‍വം പകരം മുഖ്യമന്ത്രിയായി. മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെത്തുടര്‍ന്ന് 2002-ല്‍ വീണ്ടു മുഖ്യമന്ത്രിയായി. 2006-ല്‍ 61 സീറ്റോടെ പ്രതിപക്ഷ നേതാവായി. 2011-ല്‍ പൂര്‍വ്വാധികം ശക്തിയോടെ സീറ്റുകള്‍ തൂത്തുവാരി തിരിച്ചുവരവ് നടത്തി. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 30 സീറ്റുകളില്‍ 37ലും വിജയിച്ച് അണ്ണാ ഡി.എം.കെ. ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി. \"\"
അണ്ണാ ഡി.എം.കെ.ജനറല്‍ സെക്രട്ടറിയായി ഏഴാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ട് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഇരിക്കുമ്പോഴാണ് ഇപ്പോഴത്തെ കോടതി വിധിയും ജയില്‍ വാസവും. വിശ്വസ്തനായ പനീര്‍ശെല്‍വം വീണ്ടും മുഖ്യമന്ത്രിയായി. ജയിലിനകത്തായാലും പുറത്തായാലും സീതാഭക്തനായ ഹനുമാനെപ്പോലെ ജയാഭക്തനായ പനീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തി തമിഴ്‌നാട് ഭരിക്കാന്‍ ജയലളിതയ്ക്ക് കഴിയും.അധികാരത്തോടും പണത്തോടുമുള്ള ഭ്രാന്തിനൊപ്പമോ അതിലുപരിയോ ആണ് പുരുഷന്‍മാരോടുള്ള ജയലളിതയുടെ പക. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജയലളിത നടത്തിയ പെണ്ണിന്‍പെരുമ എന്ന പ്രസിദ്ധമായ പ്രസംഗം അക്ഷരാരര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. രണ്ടുവട്ടം മുഖ്യമന്ത്രിയായപ്പോള്‍ ജയലളിതയെ ഭരിച്ചിരുന്നത് അധികാരത്തോടും പണത്തോടുമുള്ള ഭ്രാന്തമായ ആഗ്രഹങ്ങളും പുരുഷന്‍മാരോടുള്ള വൈരാഗ്യവുമായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ജയലളിത അതല്ല. മുഖ്യമന്ത്രി പദവിയിലിരിക്കേ അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് അയോഗ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യത്തെ നേതാവാണ് ജയലളിത. ഇത്തരത്തില്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അംഗത്വം നഷ്ടപ്പെടുന്ന നാലാമത്തെ നേതാവാണ്.അന്തിമ കോടതിവിധി എന്തായാലും തമിഴര്‍ക്ക് ജയലളിത അമ്മ തന്നെയാണ്. പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിടയക്കം പന്ത്രണ്ടുപേരാണ് ഇതിനകം അമ്മയുടെ ശിക്ഷയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തത്. ശിക്ഷ വിധിച്ച ദിവസം മുതല്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ പ്രതിഷേധവും കലാപങ്ങളും തുടരുകയാണ്.നൂറുകണക്കിന് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ ഇപ്പോഴും അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ അമ്മയ്ക്ക് നല്‍കുന്നതുപോലെയുള്ള ഭക്ഷണം മാത്രം കഴിച്ച് കാത്തുകിടക്കുകയാണ്.
എല്ലാ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പും സൈക്കിളും ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇത്തരത്തില്‍ അമ്മയുടെ സഹായം ലഭിച്ച കുട്ടിയായിരുന്നു. ഇങ്ങനെയെല്ലാമുള്ള ജയലളിതയാണ് അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റാഗിമുദ്ദയും ഇരുന്നൂറ് ഗ്രാം ചോറും സാമ്പാറും കഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
ഒറ്റരാത്രികൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെയായിരിക്കും ജയലളിതയ്ക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. തിരഞ്ഞെടുപ്പ് വിലക്ക് മാറിയാല്‍ എന്ത് വിലകൊടുത്തും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുള്ള ഒരു പ്രധാനമന്ത്രിയായി തീരുക എന്നതായിരിക്കും തലൈവിയുടെ ഇപ്പോഴത്തെ മോഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (11 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends