പാകിസ്ഥാന്‍ അടങ്ങില്ല, വീണ്ടും വെടിനില്‍ത്തല്‍ കരാര്‍ ലംഘനം

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം അവസാനിക്കുന്നില്ല. വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെള്ളിയാഴ്ച രാത്രി പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവയ്പ് നടത്തി. ആളപായമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും വെടിവയ്പ് നടത്തിയത്.
വ്യാഴാഴ്ച,പൂഞ്ചിലെ സൗജിയാന്‍ സെക്ടറില്‍ ബി.എസ്.എഫിന്റെ കിര്‍ണി, ഷാപൂര്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഈ മാസം ഒന്നു മുതല്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ്. എട്ടു പേര്‍ കൊല്ലപ്പെടുകയും 94 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം ഭയന്ന 30,000 ഗ്രാമീണരാണ് വീടുവിട്ടുപോയത്.
അതിനിടെ, ഇന്നലെ അതിര്‍ത്തിയിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി മൂന്നു സേനകളുടെയും കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ പ്രശ്‌നം നേരിടാന്‍ സൈന്യം ശക്തമാണെന്നു ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























