വോട്ട് ചെയ്തില്ല, വൃദ്ധയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ശിവസേന

മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് 65കാരിയെ ചുട്ടുകൊല്ലാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് മൂന്ന് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നാസിക്കില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ ബബുല്‍ഗാവ് ഗുര്‍ദിലാണ് സംഭവം. ശിവസേനയ്ക്ക് പകരം എന്‍സിപിയ്ക്ക് വോട്ട് ചെയ്‌തെന്നാരോപിച്ചാണ് ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇവര്‍ ഗുരുതരാവസ്ഥയിലാണ്.
ബുധനാഴ്ച വോട്ട് ചെയ്ത് മടങ്ങിയ വൃദ്ധയെ മൂവര്‍ സംഘം തടഞ്ഞുനിര്‍ത്തുകയും ശിവസേനയ്ക്ക് വോട്ട് ചെയ്തില്ലന്ന പറഞ്ഞ് ചീത്ത വിളിക്കുകയും ചെയ്തിരുന്നു. വ്യഴാഴ്ചയോടെ വീട്ടിലെത്തിയ ഈ സംഘം വൃദ്ധയെ വലിച്ചിറക്കി ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവസേനാ പ്രവര്‍ത്തകരായ അശോക് ബൊര്‍നാറെ, പാണ്ഡുരംഗ്, നന്ദകിഷോര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരുടെ മൊഴിയില്‍ അസ്വഭാവികതയുണ്ടന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























