മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി, കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക്, ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയാവും

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ വന്‍ മുന്നേറ്റം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുമാണ് രണ്ടാം സ്ഥാനത്ത്. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍സിപിയും കനത്ത തിരിച്ചടിയിലേക്ക് നീങ്ങുകായാണ്. ഫോട്ടോ ഫിനിഷിലേക്കാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. ആദ്യ മണിക്കൂറുകളില്‍ നിലനിര്‍ത്തിയ മുന്നേറ്റം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. കൂട്ടുകക്ഷി മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് ഇവിടെ തെളിയുന്നത്.അങ്ങനെയിങ്കില്‍ മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസായിരിക്കും മുഖ്യമന്ത്രിയാവാന്‍ സാധ്യത.
ശിവസേനയുമായി ശത്രുതയില്ലന്ന ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസും ശിവസേന നേതാവ് ഉദ്ദവ് താക്കറയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനവും ബിജെപിക്ക് പ്രതിക്ഷയേകി. ഹരിയാനയില്‍ കേവല ഭൂരിപക്ഷമുറപ്പിച്ച ബിജെപി ചരിത്രത്തിലാദ്യമായാണ് അധികാരത്തിലെത്താന്‍ പോവുകുന്നത്. ഇവിടെ ബിജെപിയ്ക്കും ഐഎന്‍എല്‍ഡിക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്.
മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബിജെപി മഹാരാഷ്ട്ര സംസ്ഥാ അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.ശിവസേനയുമായി ശത്രുതയില്ലന്നും ഫട്‌നാവിസ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി ബജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് വൈകിട്ട് നടക്കും.
https://www.facebook.com/Malayalivartha
























