Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം മോഡിമയം; ശിവസേനയുടെ എതിര്‍പ്പിനിടയിലും മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേട്ടം; ഹരിയാനയില്‍ കേവല ഭൂരിപക്ഷം; രണ്ടിടത്തും അധികാരത്തിലേക്ക്

19 OCTOBER 2014 06:59 PM IST
മലയാളി വാര്‍ത്ത.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കു ചരിത്ര നേട്ടം. ഹരിയാനയില്‍ ബിജെപി അധികാരത്തിലേക്ക്. പത്തുവര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപി കേവലഭൂരിപക്ഷം നേടിയത്. ഓംപ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡിയാണ് രണ്ടാം സ്ഥാനത്ത്. 90 അംഗ നിയമസഭയില്‍ 47 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. 19 സീറ്റില്‍ വിജയിച്ച ഐഎന്‍എല്‍ഡി കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി.
അതേസമയം മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേനയുമായുള്ള കാല്‍നൂറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം ഒറ്റയ്ക്ക് മത്സരിച്ചാണ് ബിജെപി ശക്തി തെളിയിച്ചത്. ബിജെപി 123 സീറ്റിലും ശിവസേന 61 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും എന്‍സിപി 41 സീറ്റിലുമാണ് മുന്നിട്ടു നില്ക്കുന്നത്. മുഖ്യമന്ത്രിപദം മോഹിച്ച ഉദ്ദവ് താക്കറേയ്ക്ക് ബിജെപിയുടെ മറുപടിയുമായി.
അതേസമയം, എന്‍സിപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കും ശിവസേനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സ്വാധീന മേഖലകള്‍ ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളിലും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പ്രചാരണത്തിന്റെ വിജയമാണ് ചരിത്രനേട്ടത്തിലൂടെ ബിജെപി കരസ്ഥമാക്കിയത്. 

മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയതിനാല്‍ ശിവസേനയുടെയോ എന്‍സിപിയുടെയോ പിന്തുണ ബിജെപിക്ക് വേണ്ടിവരും. ഈ സാഹചര്യത്തില്‍ ബിജെപിയും ശിവസേനയും വീണ്ടും സഖ്യത്തിലെത്താനാണ് സാധ്യത. എന്‍സിപി ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് പ്രസ്ഥാവന നടത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (2 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (2 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (2 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (4 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (5 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (18 hours ago)

Malayali Vartha Recommends