എല്ലാം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയോ? വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ റിലയന്‍സ് ഡീസല്‍ വിപണിയിലേക്ക്

ഡീസലിന്റെ വില നിയന്ത്രണം എടുത്ത് കളയുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പിന്നീട് എതിര്‍പ്പിനെ തുടര്‍ന്ന് അത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വിദഗ്ദ്ധപൂര്‍വം ഡീസലിന്റെ വില നിയന്ത്രണം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കി. ഇതോട ശതകോടികളുടെ ഡീസല്‍ വിപണി റിലയന്‍സും എസാറും പോലുള്ള ഭീമന്മാര്‍ക്കു മുന്നില്‍ തുറന്നു. റിലയന്‍സിന്റെ പമ്പുകളില്‍ ഡീസല്‍ ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന ബോര്‍ഡ് ദിവസങ്ങള്‍ക്കു മുമ്പേ പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തിലെ ചില പമ്പുകളില്‍ എസാര്‍ ഡീസല്‍ വില്‍പന ആരംഭിച്ചു കഴിഞ്ഞു. മാസം 50 പൈസ വീതം കൂട്ടി ഡീസല്‍ വില്‍പന ലാഭകരമെന്നുറപ്പാക്കിയ ശേഷമാണ് വില നിയന്ത്രണം നീക്കിയതെന്നതു ശ്രദ്ധേയമാണ്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഡീസല്‍വിലയില്‍ വന്‍കുറവ് വരുത്താവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡീസല്‍ വില മൂന്നുരൂപ അന്‍പതു പൈസയോളം കുറയുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചനകള്‍. വന്‍വിലക്കുറവു നല്‍കാവുന്ന ഈ അവസരം മുതലെടുത്ത് വില നിയന്ത്രണം നീക്കുന്നതിനെതിരായ ജനവികാരം ശമിപ്പിക്കാമെന്ന തന്ത്രമാണ് കേന്ദ്രം പയറ്റിയത്.
വിലനിയന്ത്രണം നീക്കിയതോടെ എണ്ണക്കമ്പനികള്‍ സ്വമേധയാ വിലകുറച്ച് ജനത്തിന് ഗുണകരമായ തീരുമാനമെടുത്തെന്ന പ്രചാരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റിലയന്‍സും എസാറും പോലുള്ള ഇന്ധന ഭീമന്മാരാണ് രാജ്യാന്തര വിപണിക്കനുസരിച്ച് വിലകൂട്ടാന്‍ പൊതുമേഖല കമ്പനികളെ പ്രേരിപ്പിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























