എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി അഞ്ചു വയസുകാരന്‍

ഹര്‍ഷിത് സൗമിത്ര എന്ന ഇന്ത്യന്‍ ബാലന്‍ അഞ്ചു വയസുള്ളപ്പോള്‍ നേടിയ റെക്കോഡ് ചെറുതൊന്നുമല്ല. സാക്ഷാല്‍ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലേക്ക് കുതിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. 5364 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ ഹര്‍ഷിത്. പിതാവ് രാജീവ് സൗമിത്രയോടൊപ്പമാണ് ഹര്‍ഷിതിന്റെ പര്‍വതാരോഹണം.
ന്യൂഡല്‍ഹി ജി.ഡി ഗോയങ്ക സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍ഷിത്. ആര്യന്‍ ബാലാജി എന്ന ഏഴു വയസ്സുകാരന്റെ റെക്കോഡാണ് ഹര്‍ഷിത് തകര്‍ത്തത്. നേപ്പാളിലും ഹിമാലയ മേഖലകളിലും ദിവസങ്ങള്‍ക്ക് മുമ്പ് ഹിമപാതം ശക്തമായപ്പോള്‍ ഹര്‍ഷിതും പിതാവും കടല്‍ നിരപ്പില്‍ നിന്നും 4371 മീറ്റര്‍ ഉയരത്തിലായിരുന്നു. ലക്ഷ്യം പാതിവഴി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്ക ഉയര്‍ന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ട്രക്കിംഗ് വീണ്ടും പുന:രാരംഭിക്കാന്‍ കഴിഞ്ഞു.
സാഹസിക മലകയറ്റം ഹോബിയാക്കുകയും കഴിഞ്ഞ വര്‍ഷം എവറെസ്റ്റിന്റെ നെറുകയില്‍ കയറുകയും ചെയ്തയാളാണ് ഹര്‍ഷിതിന്റെ പിതാവ് രാജീവ് സൗമിത്ര. ഇത്ര ചെറുപ്പമെങ്കിലും തലവേദന ഉള്‍പ്പെടെ ഉയരം കയറുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നും ഹര്‍ഷിതിനെ അലട്ടിയില്ലെന്ന് രാജീവ് പറയുന്നു.ഹുഡ്ഹുഡ് ചുഴലിയുടെ ഭാഗമായുള്ള 57 ഇഞ്ച് മഞ്ഞുവീഴ്ചയെയും അവഗണിച്ച് പത്ത് ദിവസം കൊണ്ടു 62 കിലോമീറ്റര്‍ ദൂരമാണ് ഹര്‍ഷിത് നടന്നത്.
ഹര്‍ഷിതിന്റെ നേട്ടങ്ങളുടെ തെളിവുകളുമായി ലോകറെക്കോഡ് എഴുതിചേര്‍ക്കാന്‍ രാജീവ് ഗിന്നസ്, ലിംകാ ബൂക്ക് ഓഫ് വേള്‍ഡ് റെക്കോഡ് എന്നിവയെ സമീപിച്ചിരിക്കുകയാണ്.രോഹ്താംഗ് പാസും (3930), കിളിമഞ്ചാരോ (5895) യും മുമ്പ് കയറിയിട്ടുള്ള ഹര്‍ഷിതിന്റെ അടുത്ത ലക്ഷ്യം എവറെസ്റ്റ് തന്നെയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹര്‍ഷിതും പിതാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























