പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ രാജ്യത്തിനുവേണ്ടി ജീവന്‍നല്‍കിയ ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ രാജ്യത്തിനുവേണ്ടി ജീവന്‍നല്‍കിയ ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. മാതൃരാജ്യത്ത് തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഡല്‍ഹിയിലായിരുന്നു സന്ദര്‍ശനം. അഭിനന്ദനെ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രിക്കൊപ്പം സേന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഡെറാഡുണില്‍ നടത്തിയ ചടങ്ങിലാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി അമ്മമാരുടെ കാല്‍തൊട്ട് വണങ്ങിയത്. ഇതിന്റെ വിഡിയോ വൈറലാണ്. വീരമൃത്യുവരിച്ച ജവാന്മാരുടെ ഓരോ അമ്മമാരും വേദിയിലേക്ക് വരുമ്പോള്‍ അവരെ ഷാള്‍ പുതപ്പിച്ചും ബൊക്ക നല്‍കിയും ആദരിച്ച ശേഷം, മന്ത്രി അവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. മുസൂരി ബിജെപി എംഎല്‍എയായ ഗണേഷ് ജോഷിയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വണ്‍ റാങ്ക് വണ്‍പെണ്‍ഷന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി നടത്തിയത്. കഴിഞ്ഞ ഭരണകാലത്ത് 500 കോടി രൂപ മാത്രമാണ് ഇതിനായി നീക്കിവെച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ 35,000 കോടി രൂപയാണ് മാറ്റിവെച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് തിരിച്ചെത്തിയ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദിനെ പ്രതിരോധമന്ത്രി നിര്‍മ്മല സീരാരാല്‍മന്‍ ആശുപ്ത്രിയിലെത്തി സന്ദര്‍ശിച്ച.ഇന്ത്യന്‍ അതിര്‍ത്തി കടന്നു വന്ന പാകിസ്ഥാന്റെ എഫ് 16 പോര്‍വിമാനത്തെ ആക്രമിച്ച് തകര്‍ത്തതിനു ശേഷം ആയിരുന്നു അഭിനന്ദന്‍ പറത്തിയ മിഗ് വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. പ്രദേശവാസികള്‍ പിടികൂടിയ അഭിനന്ദനെ പാക് സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയച്ചത്. അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്ക് കൈമാറിയത്.അഭിനന്ദന്റെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അഭിനന്ദിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നിര്‍മ്മല സീതാരാമന്‍ കാശ്മീരില്‍ സന്ദര്‍ശനം നടത്തിയതും ഏറെ ശ്രദ്ധയായിരുന്നു സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പുല്‍വാമയെ മറയാക്കി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോഴും അതൊന്നും സര്‍ക്കാരിനെ വലക്കുന്നില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















