റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തല്‍ക്കാല ആശ്വാസം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സാവകാശം തേടി

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തല്‍ക്കാല ആശ്വാസം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സാവകാശം തേടി. അതോടൊപ്പം പുനപ്പരിശോധനാ ഹര്‍ജികളിലുള്ള വാദം നീട്ടിവയ്ക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. നാളെയാണ് ഹര്‍ജി പരിഗണിക്കുന്നത്. നാലാംഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായി. അവസാനഘട്ടമായ അഞ്ചാംഘട്ടം അടുത്തമാസം പൂര്‍ത്തിയാകും അതിന് ശേഷം വാദം കേള്‍ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. പുതിയ സത്യവാങ് മൂലം നല്‍കാന്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പുനഃപരിശോധന ഹര്‍ജി നല്‍കിയിവരെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി നിര്‍ദേശിച്ചു. പുനഃപരിശോധന ഹര്‍ജിക്കൊപ്പം സര്‍ക്കാരിന്റെ ആവശ്യവും കോടതി നാളെ പരിഗണിക്കും.
മുന്‍ ബി.ജെ.പി മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയോടൊപ്പം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി, കോടതിയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹര്‍ജി എന്നിവയും സുപ്രീം കോടതി പരിഗണിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എഴുതിയ കുറിപ്പുകള്‍ സഹിതമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ മോഷ്ടിച്ചതാണെങ്കില്‍ തങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. അതോടെ അറ്റോണി ജനറല്‍ മലക്കം മറിഞ്ഞു. പിന്നീട് പഴയനിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.
പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് രേഖകള്‍ മോഷ്ടിച്ചതാണെന്ന കേന്ദസര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീം കോടതി പുനപ്പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് പിന്നാലെയാണ് പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ രേഖകള്‍ കോടതി പരിഗണിക്കും. അതിനെ അടിസ്ഥാനമാക്കിയായിരിക്കും പുനപരിശോധന ഹരജികളില്‍ വിശദമായി വാദം കേള്‍ക്കുക. രേഖകള്‍ പരിഗണിക്കെരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ഹരജിക്കാര്‍ക്കെതിരെയും രേഖ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും നടപടി വേണം, ഹര്‍ജി തള്ളണമെന്നുമുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയത്.
ഡിസംബര്‍ 14ന് റഫാല്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തതിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് രേഖകള്‍ സമര്‍പ്പിച്ച ശേഷമാണ് കോടതി പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് തീരുമാനിച്ചത്. അത് സര്‍ക്കാരിനും പ്രധാനമന്ത്രിക്കും തിരിച്ചടിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ റഫാല്‍ മയപ്പെടുത്താനാണ് കോടതിയുടെ ഭാഗത്തെ നീക്കമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha