ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി, തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി

ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി, വന്‍ ദുരന്തം ഒഴിവായത് തലനാഴിയക്ക്. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം നടന്നത്.
ഡല്‍ഹിയില്‍നിന്ന് ഷിര്‍ദിയിലേക്ക് പോയ ബോയിംഗ് 737 വിമാനമാണ് ലാന്‍ഡിംഗ് സ്‌പോട്ടില്‍നിന്ന് ഏകദേശം 3040 മീറ്ററോളം മാറി ലാന്‍ഡ് ചെയ്തത്. അതേസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരില്‍ ഭൂരിഭാഗവും ഷിര്‍ദ്ദിയിലെ ഹിന്ദു ക്ഷേത്രത്തിലേക്ക് പോകുന്നവരായിരുന്നു .സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു.
ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു വിമാനസര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ടു.
"
https://www.facebook.com/Malayalivartha