സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.4% വിജയം, തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 83.4 ആണ്. പരീക്ഷാ ഫലം cbse.nic.in... എന്ന സൈറ്റില്‍ ലഭ്യമാകും.cbseresults.nic.in , results.nic.in ... തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും ഫലം ലഭ്യമാകും.
ഗാസിയാബാദ് മീററ്റിലെ ഹന്‍സിക ശുക്ല, ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ കരിഷ്മ അറോറയും 500 ല്‍ 499 മാര്‍ക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. വിജയശതമാനം 98.2 നേടി ആണ് തിരുവനന്തപുരം മേഖലയാണ് ഒന്നാംസ്ഥാനത്തുള്ളത്. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ് ഡല്‍ഹി മേഖല 91.87 % വിജയശതമാനം നേടി.
പ്ലസ്ടു പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്ത 31,14, 831 പേരില്‍ 12, 87, 359 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം രണ്ടാഴ്ചക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha