Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്

16 JULY 2019 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ഉമർ തന്നെ ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു; ലക്‌ഷ്യം ഇട്ടത്‌ ബാബറി മസ്ജിദ് തകർക്കൽ വാർഷികത്തിൽ വൻ ആക്രമണം; സ്ഫോടനത്തിന്റെ കൃത്യമായ നിമിഷം പകർത്തിയ സിസിടിവി ദൃശ്യങ്ങൾ

അൽ-ഫലാഹ് സർവകലാശാല നിരീക്ഷണത്തിൽ , ആർ‌ഡി‌എക്സ് നിർമ്മിച്ചത് ലാബിലോ? ചാൻസലർ ജവാദ് അഹമ്മദ് സിദ്ദിഖി സാമ്പത്തിക തട്ടിപിന് തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും

പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്. എ.ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായാണ് മറ്റൊരു ആക്ഷേപം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആറ് മാനനഷ്ടക്കേസുകളാണ് വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ളത്. ഈ കേസുകളുടെ നടത്തിപ്പ് പാര്‍ട്ടിയാണ് നടത്തുന്നത്. അതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകരാണ് പല കോടതികളിലും രാഹുലിന് വേണ്ടി ഹാജരായത്. മുംബയില്‍ അടക്കം കേസിന് പോയതിന് വിമാന, സുരക്ഷാ ചെലവുകള്‍ അടക്കം ലക്ഷങ്ങളാണ് ചെലവായത്. 

പണിയെടുക്കാതെ, സ്വന്തം താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിച്ച് കഴിയുന്ന മുതിര്‍ന്ന നേതാക്കള്‍ ഒഴിയണമെന്നാണ് രാഹുല്‍ഗാന്ധിയുടെ ആഗ്രഹം. അതുകൊണ്ടാണ് അവരൊക്കെ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം അധ്യക്ഷപദവിയിലേക്ക് മടങ്ങിവരാത്തത്. പരാജയത്തിന്റെ ഉത്തരവാദിത്തമുള്ളവരെല്ലാം രാജിവയ്ക്കണമെന്നാണ് രാഹുലിന്റെ നിലപാട്. അതിനാണ് സച്ചിന്‍ പൈലറ്റോ, ജ്യോതിരാദിത്യ സിന്ധ്യയോ അധ്യക്ഷനാകണമെന്നാണ് യുവനേതാക്കളുടെ ആവശ്യം. അതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ ആ തീരുമാനം നടപ്പാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ആക്ടിംഗ് പ്രസിഡന്റിനെ പോലും തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനായില്ല എന്നത് നേതൃതലത്തിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ്. പരിചയസമ്പന്നര്‍ അധ്യക്ഷനാകണമെന്നാണ് സീനിയര്‍ നേതാക്കളുടെ വാശി. 

മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവരാണ് നിലവില്‍ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സച്ചിന്‍ പൈലറ്റിനെയോ ജ്യോതിരാദിത്യ സിന്ധ്യയേയോ പോലുള്ള യുവനേതാക്കളെ നിര്‍ണായക ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. കരുത്തരായവര്‍ വേണം അധ്യക്ഷരാകാനെന്നും അതിനാല്‍ സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ആരോഗ്യകാരണങ്ങളാല്‍ തനിക്ക് പറ്റില്ലെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടിയിലെത്തിയ താന്‍ അധ്യക്ഷയായാല്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു. മെയ് 25നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചത്.

രാഹുലിന്റെ രാജി കഴിഞ്ഞ് അടുത്ത ആഴ്ച പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് ആക്ടിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയ കര്‍ണാടകയിലെ അവസ്ഥ വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ കയ്യാലപ്പുറത്തെ തേങ്ങാ പോലെ ഇരിക്കുകയാണ്. നേരിട്ട് ഇടപെടാന്‍ അധ്യക്ഷന്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്. അതില്‍ നിന്ന് എന്ന് കരകയറുമെന്ന് ആര്‍ക്കും അറിയില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃത്യമായ നിമിഷം  (13 minutes ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (44 minutes ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (1 hour ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (8 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (8 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (9 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (9 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (9 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (10 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (11 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (11 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (11 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (11 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (12 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (12 hours ago)

Malayali Vartha Recommends