രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്ര സര്‍ക്കാറിന്റെ അഴിച്ചുപണി. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി..

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്ര സര്‍ക്കാറിന്റെ അഴിച്ചുപണി. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി..
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് സ്ഥലം മാറ്റുന്നത് .
ഗുജറാത്ത് മുന്‍ മുഖ്യന്ത്രിയും മധ്യപ്രദേശ് ഗവര്‍ണറുമായി ആനന്ദിബെന്‍ പട്ടേലിനെ മധ്യപ്രദേശിന്റെ ചുമതലയില്‍ നിന്ന് മാറ്റി. പകരം ഉത്തര്‍പ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു.
ഗുജറാത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് ആനന്ദിബെന്‍ പട്ടേല്‍. 2014 ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തില്‍ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാന്‍ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. മോദി മന്ത്രി സഭയില്‍ റവന്യു, റോഡ്, നഗരവികസനമന്ത്രിയായിരുന്നു. അധ്യാപികയായിരുന്ന അവര്‍ 1998 മുതല്‍ നിയമസഭാംഗമാണ്.
ലാല്‍ജി ടണ്ഡന്‍ ആണ് പുതിയ മധ്യപ്രദേശ് ഗവര്‍ണര്‍. ബിഹാര്‍ ഗവര്‍ണറായിരുന്നു ലാല്‍ജി ടണ്ഡന്‍. പശ്ചിമ ബംഗാള്‍, ത്രിപുര, ബിഹാര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.
ഫഗു ചൗഹാനെ ബിഹാര്‍ ഗവര്‍ണറായും പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും രമേശ് ബയിസിനെ ത്രിപുരയിലും നിയമിച്ചു. നാഗാലാന്‍ഡിലെ സമാധാന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന ആര്‍.എന്‍ രവിയാണ് പുതിയ നാഗാലാന്‍ഡ് ഗവര്‍ണര്‍
https://www.facebook.com/Malayalivartha























