നമുക്ക് വോട്ടുചെയ്യാത്തവരുടെ മനസ്സ് കീഴടക്കുകയാണ് ഇനിയുള്ള ലക്ഷ്യം; ബിജെപി എംപിമാര്‍ക്ക് മോദിയുടെ സ്‌നേഹ സന്ദേശം

ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ബിജെപിക്ക് വോട്ടുചെയ്യാത്തവരുടെ മനസുകള്‍കൂടി കീഴടക്കാന്‍ ഇതിലൂടെ കഴിയണമെന്നും ബിജെപി എംപിമാര്‍ക്കുവേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2024 ല്‍ വരാനിരിക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ബിജെപി എംപിമാരെ ഉപദേശിച്ചു. മികച്ച പ്രവര്‍ത്തനത്തിലൂടെയും ആകര്‍ഷകമായ പെരുമാറ്റത്തിലൂടെയും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. എല്ലാവരുടെയും ക്ഷേമത്തിനായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. ബിജെപിക്ക് വോട്ടു ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ പാടില്ല. ആത്മാര്‍ഥമായ പ്രവര്‍ത്തനവും മികച്ച പെരുമാറ്റവും പാര്‍ട്ടിക്ക് വോട്ടുചെയ്യാത്തവരെപ്പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു.
രാജ്യസഭയിലെ എംപിമാരെ 25 പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനമുണ്ടാകുക. ഈ ഗ്രൂപ്പുകളെയാണ് മന്ത്രിമാര്‍ എല്ലാ കാര്യങ്ങളും അറിയിക്കേണ്ടത്. മന്ത്രിമാരുടെ വീടുകളില്‍ വെച്ചായിരിക്കും അത്തരം യോഗങ്ങളുണ്ടാവും. അതേസമയം പാര്‍ലമെന്റ് സെഷനുള്ള സമയത്ത് ഇളവുണ്ടാകില്ലെന്നും, മാസത്തില്‍ മാത്രം നടക്കുന്ന യോഗമാണ് ഇതെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം ബിജെപിയുടെ എംപിമാര്‍ എല്ലാ നെഗറ്റീവ് സ്വഭാവങ്ങളും ഉപേക്ഷിക്കണം. പോസിറ്റീവായിട്ടുള്ള മനസ്സോടെ എല്ലാവരോടും ഇടപെടണം. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൂടി നമ്മളുടെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
അതിന് പോസിറ്റീവ് മനസ്സ് ആവശ്യമാണ്. നമ്മുടെ ലക്ഷ്യം 2024 ആയിരിക്കണം. അവിടെ ജയിക്കാനായിട്ടാവണം നമ്മള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും നിങ്ങള്‍ മികച്ച രീതില്‍ പരിചരിക്കാന്‍ തയ്യാറാവണം . നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരിക്കണം ബിജെപിക്ക് വോട്ട് ലഭിക്കുന്നതെന്നും മോദി വ്യക്തമാക്കി. അതേസമയം വോട്ട് ചെയ്യാത്തവരെ കുറിച്ച് നെഗറ്റീവ് മനോഭാവം പാടില്ലെന്നും, അവര്‍ക്കും എല്ലാവിധത്തിലുള്ള സഹായങ്ങളും ചെയ്യണമെന്നാണ് മോദി പ്രവര്‍ത്തകരോട് പ്രധാനമായും നിര്‍ദേശിച്ചതെന്ന് പ്രഹ്ലാദ് ജോഷിയുടെ വ്യക്തമാക്കി. നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ നിങ്ങളുമായി അടുക്കുമെന്നും മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























