ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .

ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി . കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാർ എന്നാണ് പ്രസ്താവന നൽകുന്ന സൂചനകളുള്ളത്.
യുഎസ് വ്യാവസായിക ഉൽപ്പന്നങ്ങൾ, ഉണങ്ങിയ ഡിസ്റ്റിലർ ധാന്യങ്ങൾ (ഡിഡിജികൾ), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്പിരിറ്റുകൾ, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.
5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാനായി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























