പൊതു സ്ഥലത്ത് പുക വലിച്ച പയ്യനെ പിടിക്കൂടി ; കാര്യം അറിഞ്ഞവർ ഞെട്ടി ; സംഭവം ഇങ്ങനെ

കാന്‍സറിനും ഓട്ടിസത്തിനും എതിരെ നടത്തിയ പോരാട്ടത്തിൽ ധന സമാഹരണാര്‍ത്ഥം നടത്തിയ മത്സരത്തിനിടയില്‍ ഗാലറിയില്‍ പുക വലിച്ച പയ്യനെ പിടികൂടി. എന്നാൽ സംഘാടകര്‍ ഞെട്ടി. ഗാലറിയിലെ ആരാധകരെ കാണിക്കവെയായിരുന്നു പുകവലിക്കുന്ന പയ്യനെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്. ഒരു കൂസലുമില്ലാതെയായിരുന്നു അയാൾ പുക വലിച്ചത്. എന്നാൽ ക്യാമറ കണ്ടപ്പോഴും പുക വലി തുടർന്നു .തുര്‍ക്കിയിലെ ഫുട്ബോള്‍ ക്ലബ്ബായ ബേര്‍സാസ്പോറും ഫെനര്‍ബാച്ചേയുമാണ് കഴിഞ്ഞ ദിവസം തിംസാ അരീനയില്‍ വച്ച് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ ഗാലറിയിലിരുന്ന് കുട്ടിയുടെ തൊട്ടടുത്തിരുന്ന് സിഗരറ്റ് വലിയ ക്കുന്ന പയ്യന്‍റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി കഴിഞ്ഞിരുന്നു. മത്സരം സംഘടിപ്പിച്ച സംഘാടകരും ദൃശ്യങ്ങള്‍ കണ്ടതോടെ അങ്കലാപ്പിലായി.
പയ്യനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച സംഘാടകര്‍ ആളെ കണ്ടെത്തിയതോടെ അമ്പരന്നു. പച്ചനിറമുള്ള ടീ ഷര്‍ട്ട് അണിഞ്ഞ ബേര്‍സാസ്പോര്‍ ആരാധകന് 36 വയസുണ്ടെന്നാണ് സംഘാടകര്‍ക്ക് അറിയാൻ കഴിഞ്ഞത്. മകനൊപ്പം മത്സരം കാണാനെത്തിയ പിതാവാണ് പുകവലിച്ച് ക്യാമറ കണ്ണുകളിൽ പെട്ടത്.മത്സരത്തില്‍ പുകവലിക്കാരന്‍ പയ്യന്‍റെ ടീം 2-1 ന് ജയിക്കുകയും ചെയ്തു. എന്തായാലും പയ്യന്‍റെ പ്രായം കണക്കിലെടുത്ത് പൊതുസ്ഥലത്ത് പുകവലിച്ചതിന് 13 യൂറോ സംഘാടക സമിതി പിഴയടപ്പിച്ചു .
https://www.facebook.com/Malayalivartha