ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്

ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്. അദ്ദേഹത്തിന്റെ മകന്‍ നാരാ ലോകേഷുമടക്കം തെലുങ്കു ദേശം പാര്ട്ടിയുടെ (ടിഡിപി) പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രധിഷേധം ശക്തമാവുകയാണ്. പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്ന വെ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്ക്കാരിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധങ്ങൾ കനക്കുകയാണ്. അതിനെതിരെ റാലി നടത്താനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിനെയും ടിഡിപി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിനെതിരായ ടിഡിപി ഗുണ്ടൂരില്‍ നടത്താനിരുന്ന മഹാറാലിക്ക് പൊലീസ് അനുമതിയില്ലായിരുന്നു. മാത്രമല്ല ഗുണ്ടൂരില്‍ നിരോധനാജ്ഞയും ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. റാലിയില്‍ പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ഇന്നലെ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു.
റാലിക്ക് പോലീസ് അനുമതി ഇല്ലെങ്കിലും റാലിയുമായി നടത്തുമെന്നായിരുന്നു ടിഡിപി നിലപാട്. ഈ സാഹചര്യത്തിലാണ് ടിഡിപി നേതാക്കളെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലിലാണ്.ടി.ഡി.പി പ്രതിഷേധം തടയാന്‍ നരസരോപേട്ട, സട്ടനെപള്ളെ, പല്‍നാട്, ഗുരാജാല എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. സെക്ഷന്‍ 144 പ്രഖ്യാപിച്ചതിനാല്‍ ടി.ഡി.പിയുടെ പ്രതിഷേധം നടത്താന്‍ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാ൦ഗ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha