കുത്തൊഴുക്കൊന്നും ഈ 49 കാരിയായ ടീച്ചറമ്മയ്ക്ക് പ്രശ്‌നമല്ല...

വലിയ സാഹസിക പ്രവര്‍ത്തി ചെയ്താണ് ബിനോദിനി സമല്‍ എന്ന ടീച്ചര്‍ സ്‌കൂളിലെത്തുന്നത്. സപുവ നദി കടന്നുവേണം ബിനോദിനി സമല്‍ എന്ന അധ്യാപികയ്ക്ക് സ്‌കൂളില്‍ എത്താന്‍. മഴക്കാലമായാല്‍ ഈ നദിയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് കഠിനമാണ്. നദിയെ മുറിച്ചു കടക്കാതെ ബിനോദിനിക്ക് സ്‌കൂളില്‍ എത്താന്‍ കഴിയില്ല. അതുകൊണ്ട് ബിനോദിനിയുടെ അദ്ധ്യാപന ദിനചര്യയില്‍ സാഹസികമായ ഈ നീന്തലും ഉള്‍പ്പെടുന്നു.
ബിനോദിനി സമലിനെ തന്റെ ജോലിക്ക് ഹാജരാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതില്‍ പ്രദേശത്തെ ജനങ്ങള്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. 'എന്നെ സംബന്ധിച്ചിടത്തോളം ജോലി മറ്റെന്തിനെക്കാളും പ്രധാനമാണ്. ഞാന്‍ വീട്ടില്‍ ഇരുന്നാല്‍ എന്തുചെയ്യും, 'ഗണശിഷ്യക് എന്ന നിലയില്‍ ആദ്യത്തെ ശമ്ബളം വെറും 1,700 രൂപയായിരുന്നു, ഇപ്പോള്‍ അത് പ്രതിമാസം 7,000 രൂപയിലെത്തി ബിനോദിനി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്ബ് കഴുത്ത് മുട്ടെ വെള്ളത്തില്‍ നദിയിലൂടെ ബിനോദിനി നീന്തുന്ന ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായിരുന്നു. 49 കാരിയായ ബിനോദിനി സമല്‍ 2008 മുതല്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്. 2000ത്തിന്റെ തുടക്കത്തില്‍ ഒഡീഷ സ്‌കൂളും ബഹുജന വിദ്യാഭ്യാസ വകുപ്പും നിയോഗിച്ച ആയിരക്കണക്കിന് കരാര്‍ അധ്യാപകര്‍ 'ഗണശിക്ഷ്യക്' ല്‍ ഒരാളാണ് ബിനോദിനി.
നദിയുടെ മുകളിലൂടെ 40 മീറ്റര്‍ വീതിയില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പാലം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അത് നടപ്പായിട്ടില്ല. ധെങ്കനാല്‍ ജില്ലയിലെ ഹിന്ദോള്‍ ബ്ലോക്കിലെ ജരിപാല്‍ ഗ്രാമത്തിലെ ബിനോദിനിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സപുവ നദിക്ക് കുറുകെ ആണ് രത്തിയപാല പ്രൈമറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 53 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഉള്ളത്.
വേനല്‍ക്കാലത്ത് നദി മിക്കവാറും വരണ്ടതാണെങ്കിലും, മഴക്കാലത്തും മഴക്കാലത്തിനു ശേഷവും വലിയ ഒഴുക്കുണ്ടാവാറുണ്ട്. മഴക്കാലത്ത്, നദിയിലെ ഒഴുക്കിന്റെ തോത് അനുസരിച്ച് ഹെഡ്മിസ്ട്രസും വിദ്യാര്‍ത്ഥികളും ചിലപ്പോള്‍ സ്‌കൂളില്‍ എത്തുന്നതില്‍ പരാജയപ്പെട്ടേക്കാം, എന്നാല്‍ ബിനോദിനി സമല്‍ ഇതുവരെയും നദിയോട് കീഴടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha