മോഡി സര്‍ക്കാരിന്റെ നൂറ് ദിവസം വെറും ട്രെയിലര്‍... പൂര്‍ണചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്ന് നരേന്ദ്രമോഡി

മോഡി സര്‍ക്കാരിന്റെ നൂറുദിവസത്തെ ഭരണനേട്ടങ്ങള്‍ ഇത് വെറും ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വരും വര്‍ഷങ്ങളില്‍ ഇതിന്റെ പൂര്‍ണരൂപം രാജ്യത്ത് ദൃശ്യമാകുമെന്നും മോഡി പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വാക്ക് കടമെടുത്തായിരുന്നു മോഡിയുടെ പ്രസ്താവന. എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ 100 നൂറുദിവസത്തെ ഭരണം ഒരു ട്രെയിലര്‍ മാത്രമാണ്. പൂര്‍ണ ചിത്രം വരാന്‍ പോകുന്നതേയുളളൂവെന്നും മോഡി പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്‍പ് ശക്തവും പ്രവര്‍ത്തന മികവുളളതുമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താന്‍ വാഗ്ദാനം നല്‍കിയിരുന്നു. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്ന സര്‍ക്കാരായിരിക്കും ഇതെന്നും മോഡി പറഞ്ഞു.
സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ കൊളളയടിക്കുന്നവരെ ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോഡി പറഞ്ഞു. വികസനമാണ് മുഖ്യ വാഗ്ദാനം. ഇതിന് മുന്‍പ് രാജ്യം ഇത്രയും വേഗതയിലുളള വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. അതേസമയം അഴിമതിക്ക് ഒരു വീട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതല്ല. ജനങ്ങളുടെ പണം കൊളളയടിക്കുന്നവരെ അവരുടെ സമക്ഷം കൊണ്ടുവരുമെന്നും മോഡി പറഞ്ഞു.
https://www.facebook.com/Malayalivartha