ദേ കിടക്കുന്നു മത്തങ്ങാ പോലൊരു സാധനം...പോലീസ്‌ക്കാരന്റെ തലയിലെ പേനുകളെ നുള്ളി പെറുക്കി കുരങ്ങൻ ; വൈറലായി വീഡിയോ

തിരക്കിട്ട് ജോലി ചെയ്യുന്ന പോലീസ്‌ക്കാരൻ. അദ്ദേഹത്തിന്റെ തലയിൽ ഇരുന്ന് പേൻ നോക്കുന്ന കുരങ്ങൻ. വീഡിയോ വൈറലായി കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ പിലിഫിത്ത് പൊലീസ് സ്റ്റേഷനിലാണ് രസകരമായ ഈ സംഭവം നടന്നത്. വിഡീയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി. കുരങ്ങന്മാർ മനുഷ്യരെ പോലെ പേൻ നോക്കുന്ന കാഴ്ച്ച നാം കണ്ടിട്ടുണ്ട്. പരസ്പരം പേൻ നോക്കുന്നതും അല്ലാതെ മനുഷ്യന് പേൻ നോക്കി കൊടുക്കുന്നതുമെല്ലാം നാം കണ്ടിരിക്കുന്നു. എന്നാൽ ഈ വീഡിയോയിൽ പേൻ നോക്കുക മാത്രമല്ല കുരങ്ങൻ ചെയുന്നത്. അത് വായ്ക്കകത്ത് വയ്ക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha