ക്ഷാമബത്തയില്‍ വര്‍ധന; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി ക്ഷാമബത്ത പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ രീതിയില്‍ ബത്ത ലഭിക്കുന്നത്. 12 ശതമാനത്തില്‍ നിന്നും 17ശതമാനത്തിലേക്കാണ് ക്ഷാമ ബത്ത വഉയർത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബത്ത ഇനത്തില്‍ 16,000 കോടി രൂപയാണ് വകവച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ദീപാവലി ക്ഷാമബത്ത പ്രഖ്യാപിച്ചത്.
പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. ഡിഎ കൂട്ടിയത് ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഏഴാം ശമ്ബളക്കമ്മീഷന്റെ ശുപാര്‍ശ്ശ പ്രകാരമാണ് ക്ഷാമബത്തയും ഡി ആറും വര്‍ദ്ധിപ്പിച്ചത്. പാക്ക് അധീന കശ്മീരില്‍ നിന്നും പലായനം ചെയ്യുകയും പിന്നീട് സംസ്ഥാനത്തേക്ക് തിരികെ വന്നവരുമായ 5300 കുടുംബങ്ങള്‍ക്ക് 5.5 ലക്ഷം വീതം സഹായധനം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി.
https://www.facebook.com/Malayalivartha