ബിഗ്‌ബോസ് അശ്ലീലത പ്രചരിപ്പിക്കുന്നു; മുസ്‌ലിം, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ള മത്സരാർഥികളെ ബെഡ് പാർട്ണർമാരാക്കി മനഃപൂർവം സാമുദായിക വൈരുധ്യമുണ്ടാക്കാൻ ശ്രമമെന്ന ആരോപണവുമായി ബിജെപി

റിയാലിറ്റി ഷോയായ ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യവുമായി ബിജെപി രംഗത്ത്. ബിഗ് ബോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎൽഎ കത്തയച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആമസോണിനും നെറ്റ്ഫ്‌ളിക്‌സിനും പിന്നാലെയാണ് ബിജെപി ബിഗ് ബോസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ആര്‍എസ്‌എസായിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ കിടക്ക പങ്കിടുന്ന പരിപാടിയാണ് ബിഗ് ബോസെന്ന് ബിജെപി എംഎല്‍എ കിഷോര്‍ ഗുജ്ജര്‍ ആരോപിച്ചു. പരിപാടി അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ സാമൂഹിക ധാർമ്മികതയെ ബാധിക്കുന്നുവെന്നും എംഎൽഎ നന്ദ് കിഷോർ ഗുർജർ എഴുതിയ കത്തിൽ പറയുന്നു. ഗാസിയാബാദില്‍ നിന്നുള്ള എംഎല്‍എ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു.
ഇന്ത്യൻ സംസ്കാരത്തെയും വൈകാരികതെയും അപകീർത്തിപ്പെടുത്തുന്നതാണ് ഷോയെന്നു ഒക്ടോബർ ഒൻപതിനു എഴുതിയ കത്തിൽ എംഎൽഎ പറയുന്നു. ഷോയിലെ ‘ബെഡ് ഫ്രണ്ട്സ് ഫോർ എവർ’ എന്ന ആശയത്തെയും എംഎൽഎ കത്തിൽ വിമർശിച്ചിട്ടുണ്ട്. മുസ്‌ലിം, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ള മത്സരാർഥികളെ ബെഡ് പാർട്ണർമാരാക്കി മനഃപൂർവം സാമുദായിക വൈരുധ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നു ഗുർജാർ ആരോപിച്ചു.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ബിഗ് ബോസിന്റെ അവതാരകന്‍. ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്ബ് സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും കിഷോര്‍ ആവശ്യപ്പെട്ടു. കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരും ഇത്തരം പരിപാടികള്‍ യഥേഷ്ടം കാണുന്നുണ്ട്. ഇന്റര്‍നെറ്റിലും ഇത് ലഭ്യമാണ്. അതുകൊണ്ട് ഇത് നിരോധിക്കണമെന്നും കിഷോര്‍ പറഞ്ഞു. നേരത്തെ ആര്‍എസ്‌എസ് ഇന്ത്യാവിരുദ്ധവും, ഹിന്ദുവിരുദ്ധവുമായ കാര്യങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിലും ആമസോണിലും സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നിരോധിക്കണമെന്നും പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ 13-ാമത് സീസൺ കളേഴ്സ് ചാനലിൽ രാത്രി 10.30 നാണു പ്രക്ഷേപണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha