വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന് നാസ

ചന്ദ്രനിലെ സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്തുമെന്നു നാസ ഗവേഷകരുടെ ഉറപ്പ് . സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ വച്ച് നഷ്ടമായെന്ന് ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചത്. അതിന് ശേഷം വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോ
നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നല്ല വെളിച്ചമുള്ള സമയത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും ലാന്‍ഡറിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും എല്‍ആര്‍ഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു. തിങ്കളാഴ്ച എല്‍ആര്‍ഒ ഇതുവഴി പോകുമ്പോള്‍ ലൈറ്റിങ് കൂടുതല്‍ അനുകൂലമായിരുന്നു എന്നും ഇപ്പോള്‍ ഈ പ്രദേശത്ത് നിഴല്‍ കുറവാണ് എന്നും പെട്രോ പറഞ്ഞു.
സെപ്റ്റംബര്‍ 17 ന് എല്‍ആര്‍ഒയുടെ അവസാന ഫ്‌ളൈ ഓവറിനിടെ എടുത്ത ചിത്രങ്ങളില്‍ വിക്രം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. സന്ധ്യയായപ്പോള്‍ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗത്തും മൂടിക്കെട്ടിയ നീണ്ട നിഴലുകളായിരുന്നു. തിങ്കളാഴ്ച എല്‍ആര്‍ഒ വീണ്ടും വിക്രമിന്റെ ലാന്‍ഡിംഗ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കാമറ ടീം ചിത്രങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്രം ലാന്‍ഡറെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും നോവ പറഞ്ഞു.
ഞങ്ങൾ ശ്രദ്ധാപൂർവ്വം തിരച്ചിൽ നടത്തും, കഴിയുന്നത്ര പരിശോധിക്കും, വിക്രം മൂൺ ലാൻഡറിന് എന്തു സംഭവിച്ചെന്ന് ഉടന്‍ കണ്ടെത്തുമെന്ന് മേരിലാന്‍ഡിലെ ഗോദാര്‍ദ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോ പറഞ്ഞു.
ഇത് വലിയൊരു പ്രദേശമാണ്. എവിടെയാണ് തിരയേണ്ടതെന്ന് കൃത്യമായി അറിയില്ല. ഇതിനാല്‍ ചിത്രങ്ങള്‍ തിരയാന്‍ കുറച്ച് സമയമെടുക്കും, കാരണം ഞങ്ങള്‍ വളരെ വലിയൊരു പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ പത്തിന് എല്‍ആര്‍ഒ ഈ പ്രദേശത്തു കൂടി വീണ്ടും സഞ്ചരിക്കുമെന്നും ചിത്രങ്ങള്‍ക്ക് അനുകൂലമായ ലൈറ്റിംഗ് സാഹചര്യങ്ങളുള്ള മറ്റൊരു മികച്ച അവസരമാണിതെന്നും പെട്രോ പറഞ്ഞു. സെപ്റ്റംബര്‍ ആറിന് ശേഷം ഇസ്രോയുമായി വിക്രം ലാന്‍ഡറിന്റെ ബന്ധം നഷ്ടപ്പെടുകയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള പ്രദേശത്ത് ഇടിച്ചിറങ്ങുകയും ചെയ്യുകയു
യിരുന്നു.
നിരന്തരം ഭ്രമണപഥം നിരീക്ഷിക്കുന്നതിലൂടെ ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നു ന്ദ്രയാനിലും മംഗള്‍യാനിലും ഭാഗഭാക്കായ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞിരുന്നു. ഇത്തരത്തിലെ നിരീക്ഷണത്തിലൂടെയാണ് ലാന്‍ഡറിനെ ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് സൂചന.സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വച്ച് നഷ്ടമായെന്ന് ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha