പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ച സൈനികർക്ക് ഇന്ത്യൻ സേന പ്രണാമം അർപ്പിച്ചു .കഴിഞ്ഞ ദിവസം വീര ചരമം പ്രാപിച്ച ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവർക്കാണ് ഇന്ത്യൻ സൈന്യം ആദരാഞ്ജലി അർപ്പിച്ചത്

പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ച സൈനികർക്ക് ഇന്ത്യൻ സേന പ്രണാമം അർപ്പിച്ചു .കഴിഞ്ഞ ദിവസം വീര ചരമം പ്രാപിച്ച ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവർക്കാണ് ഇന്ത്യൻ സൈന്യം ആദരാഞ്ജലി അർപ്പിച്ചത് .
ജമ്മു കശ്മീരിലെ തങ്ദാറിനു സമീപം വച്ചാണ് ഇരുവരും മരണപ്പെട്ടത് . പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞു കയറ്റം തടയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം അതിർത്തിയിൽ ഇന്ത്യ ആക്രമണം നടത്തിയത് . വീരമൃത്യു വരിച്ച ഇരു സൈനികരും ഗൂർഖ റൈഫിൾസിൽ നിന്നുള്ളവരാണ്
ട്വിറ്ററിലാണ് സൈന്യം ഇരുവർക്കും പ്രണമമർപ്പിച്ചത് . ധീരരായ സൈനികരുടെ പരമമായ ത്യാഗത്തെ തങ്ങൾ അഭിവാദ്യം ചെയ്യുകയും കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു – എന്നാണ് കരസേനയുടെ ട്വീറ്റ്
കഴിഞ്ഞ ആഴ്ച ബരാമുല്ലയിലെയും രജൗരിയിലെയും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം പാക്ക് സേന തുടര്‍ച്ചയായി കശ്മീരിലെ സാധാരണക്കാരെ ലക്ഷ്യംവയ്ക്കുകയാണെന്ന് പാക്കിസ്ഥാനുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു.
ജൂലൈയില്‍ 296 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നത്. ഓഗസ്റ്റില്‍ 307, സെപ്റ്റംബറില്‍ 292 പ്രാവശ്യവും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായി. പ്രകോപനത്തെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം വ്യക്തമാക്കി.
https://www.facebook.com/Malayalivartha