ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു

ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കാശ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു.
പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha