വീണ്ടും വാക്ക് മാറ്റി പാകിസ്ഥാൻ; കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്നും ഫീസ് ഈടാക്കും

വീണ്ടും വാക്ക് മാറ്റി പാകിസ്ഥാൻ!!! കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്നും ഫീസ് ഈടാക്കില്ല എന്നായിരുന്നു ആദ്യ വാഗ്ദാനം. എന്നാൽ ഇപ്പോൾ വീണ്ടും പാകിസ്ഥാൻ നിലപാട് മാറ്റിയിരിക്കുന്നു . സൗജന്യം പാകിസ്ഥാൻ പിൻവലിച്ചു. ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് ഉദ്ഘാടനദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ ആ സൗജന്യം പിൻവലിച്ചിരിക്കുയാണ്.
നേരത്തെ കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. ഇതേ തുടർന്ന് ഉദ്ഘാടന ദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് രണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു അന്ന് ഇമ്രാന്‍ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചത്. സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമുള്ളതായിരുന്നു ഇളവുകൾ.
https://www.facebook.com/Malayalivartha