ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം; കേരളത്തിലല്ലാ..കര്‍ണാടകയിൽ

ബംഗളൂരു നഗരത്തില്‍ ഇനി ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കും .. കര്‍ണാടക സര്‍ക്കാര്‍ ആണ് ഈ സേവനവുമായി മുന്നോട്ട് വന്നിട്ടുള്ളത് . പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കര്‍ണാടക ഉപമുഖ്യന്ത്രി സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.
ബംഗളൂരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബംഗളുരുവിലെ ജനങ്ങള്‍ക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം
ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുമായി (ആക്റ്റ്) ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. 100 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha