നിര്‍ഭയ കേസ് പ്രതി വിനയ് ശർമ്മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന അഭിഭാഷകൻ്റെ ആരോപണം വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനു വേണ്ടി ....നിലപാട് കടുപ്പിച്ച് കോടതി ...നാല് പ്രതികളെയും അടുത്തമാസം ആദ്യം തൂക്കിലേറ്റും

നിർഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ്മയുടെ അഭിഭാഷകനാണ് പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി എത്തിയത് ... പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ കോടതി നിലപാട് കടുപ്പിച്ചു ..വിഷം ഉള്ളിൽ ചെന്ന് വിനയ് ആശുപത്രിയിലായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ വ്യക്തമാക്കിയത്
വിനയ് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൻ്റെ രേഖകൾ ജയിൽ അധികൃതർ കൈമാറുന്നില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ്റെ നിലപാടിനെ പ്രോസിക്യൂഷൻ എതിർത്തു.
വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രതികളുടെ അഭിഭാഷകർക്ക് നൽകിയിരുന്നു എന്ന് ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടുവെന്നും എന്നാൽ അവ ലഭ്യമായില്ലെന്നും വിനയ് ശർമ്മയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ തയ്യാറാണെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇതോടെ വിനയ് ശർമ്മയുടെ അപേക്ഷയിന്മേലുള്ള നടപടികൾ കോടതി അവസാനിപ്പിച്ചു.
അതിനിടെ രാഷ്‌ട്രപതി ദയാഹർജി നിരസിച്ച നടപടിയെ ചോദ്യം ചെയ്‌ത് പ്രതികളിലൊരാളായ മുകേഷ് കുമാർ സിങ് സുപ്രീംകോടതിയെ സമീപിച്ചു. പ്രതിയുടെ അഭിഭാഷകൻ വൃന്ദ ഗ്രോവർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 16നാണ് മുകേഷ് സിങിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്.
നാല് പ്രതികളെയും അടുത്തമാസം ആദ്യം തൂക്കിലേറ്റും. മുകേഷ് കുമാർ സിങ്, വിനയ് ശർമ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്‌ത എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ജയിൽ അധികൃതർ ആരംഭിച്ചു.
https://www.facebook.com/Malayalivartha