ഐസൊലേഷന്‍ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ 89 ശതമാനം രോഗ വ്യാപനം കുറയും; രോഗവ്യാപനം തടയുന്നതിനും മരണത്തിന്റെ എണ്ണം കുറക്കുന്നതിനും ഏക പോംവഴി ഐസൊലേഷന്‍ മാത്രം; നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാല്‍ കൊറോണ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ അസോസിയേഷന്‍

രാജ്യത്ത് നിലവില്‍ അഞ്ഞൂറിലധികം പേര്‍ക്ക് ഇതിനകം തന്നെ രോഗം കോവിഡ് 19 ബാധ സ്ഥിതീകരിച്ചു കഴിഞ്ഞു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കണക്കനുസരിച്ച് 11 ആയി. രോഗവ്യാപനം തടയുന്നതിനും മരണത്തിന്റെ എണ്ണം കുറക്കുന്നതിനും ഏക പോംവഴി ഐസൊലേഷന്‍ മാത്രമാണ്. ഐസൊലേഷന്‍ നടപടികള്‍ കൃത്യമായി പാലിച്ചാല്‍ 89 ശതമാനത്തോളം കൊറോണ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി..
സംസ്ഥാന അതിർത്തികളിലെ ചെക്ക്പോസ്റ്റുകളിലും യാത്രക്കാരെ തടഞ്ഞ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മൂന്നാഴ്ചവരെ രോഗവ്യാപനം തടയാന്‍ സാധിക്കുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. കൂടാതെ രോഗവ്യാപനം തടയാന്‍ സാധിച്ചാൽ ചികിത്സാ രംഗത്ത് കൂടുതല്‍ ഇടപെടല്‍ സാദ്ധ്യമാകുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
നിലവിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇന്ന് മുതലാണ് ഇരുപത്തിയേഴ് സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്‍പ്പെടെ 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
കോവിഡിനെതിരായ പോരാട്ടത്തില് ശുഭപ്രതീക്ഷയാണുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. കോവിഡിനെതിരായ പോരാട്ടം 21 ദിവസത്തില് ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മഹാഭാരതയുദ്ധത്തെ ഉപമിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന കോവിഡ് 19നെതിരായ യുദ്ധം വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാഭാരതയുദ്ധം പതിനെട്ടുദിവസമായിരുന്നു. കോവിഡ് 19നെതിരായ യുദ്ധം 21 ദിവസത്തിനുള്ളില്‍ ജയിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു.
130 കോടി ജനങ്ങളുടെ ബലത്തിലാവും ഈ യുദ്ധം നമ്മള്‍ വിജയിക്കുകയെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ജനം വേണ്ട ശ്രദ്ധ നല്‍കുന്നില്ല. ഇതാണ് ഇപ്പോള്‍ സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജനം തയ്യാറാവണമെന്നും മോദി പറഞ്ഞു.
വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‍കേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. 21 ദിവസം രാജ്യത്തിനു നിര്‍ണായകമാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം പരിപൂര്‍ണമായും പാലിക്കണം.
സമ്ബൂര്‍ണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങളില്‍ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടല്‍ അതികഠിനമാകും. കോവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ക്കണം. ജീവന്‍ പണയം വച്ച് വിവരങ്ങള്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഓര്‍ക്കണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നന്ദി പറയണം. കോവിഡ് അഗ്‌നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha