കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രത്യേകപാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.... ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സൗകര്യം , കിസാന്‍ സമ്മാന്‍ യോജന വഴി കര്‍ഷകര്‍ക്ക് 2000 രൂപ ഉടന്‍ നല്‍കും, തൊഴിലുറപ്പ് വേതനം കൂട്ടി, വനിതകള്‍ക്ക് പ്രത്യേക പരിഗണന

കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രത്യേകപാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.... ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സൗകര്യം , കിസാന്‍ സമ്മാന്‍ യോജന വഴി കര്‍ഷകര്‍ക്ക് 2000 രൂപ ഉടന്‍ നല്‍കും, തൊഴിലുറപ്പ് വേതനം കൂട്ടി, വനിതകള്‍ക്ക് പ്രത്യേക പരിഗണനകോവിഡ് പടരുന്ന സാഹചര്യത്തില്‍ 1.70 ലക്ഷം കോടിയുടെ പ്രത്യേകപാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 80 കോടി പേര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും.
20 കോടി വനിതകള്‍ക്ക് പ്രതിമാസം 500 രൂപ വീതം നല്‍കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും.
ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. നിലവില്‍ കുടുംബത്തിലെ ഓരോരുത്തര്‍ക്കും അഞ്ചു കിലോ ധാന്യം സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഗോതമ്പോ അരിയോ വേണ്ടതെന്ന് കുടുംബങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനു പുറമെ അഞ്ചു കിലോ കൂടി സൗജന്യമായി നല്‍കും. അടുത്ത മൂന്നു മാസത്തേക്ക് രണ്ടു ഘട്ടങ്ങളായാണ് ഇവ വിതരണം ചെയ്യുക. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കുമായി പ്രത്യേക പാക്കേജ് തയാറാക്കും. 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന' എന്ന പേരിലുള്ള പദ്ധതി പാവപെട്ടവര്‍ പട്ടിണി കിടക്കരുതെന്ന് ലക്ഷ്യമിട്ടാണെന്ന് നിര്‍മല സീതാമന്‍ പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഉജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്ത ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ സൗജന്യമായി നല്‍കും. തൊഴിലുറപ്പുകൂലി വര്‍ധിപ്പിക്കും. കിസാന്‍ സമ്മാന്‍ യോജന വഴി കര്‍ഷകര്‍ക്ക് 2000 രൂപ ഉടന്‍ നല്‍കും.
8.69 കോടി കര്‍ഷകര്‍ക്കാണ് അടിയന്തര സഹായമായി തുക ലഭിക്കുന്നത്. ഏപ്രില്‍ ആദ്യവാരം ഈ തുക വിതരണം ചെയ്യും. പാവപ്പെട്ട വയോധികര്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ആയിരം രൂപ സഹായധനമായി നല്‍കും. മൂന്നുകോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha