നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു... പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്, മര്‍ക്കസില്‍ ഇന്ത്യ പതറുന്നു

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിപാടിയില്‍ പങ്കെടുത്ത രണ്ടു പത്തനംതിട്ടക്കാര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലുണ്ട്. മടങ്ങിയെത്തിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ പറഞ്ഞു.
നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ ഈ മാസം 18ന് ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. പ്രദേശത്തു ലോക്ഡൗണ്‍ കര്‍ശനമാക്കി; കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. ആയിരങ്ങള്‍ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീന്‍ മേഖലയില്‍ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സൗദി അറേബ്യ, മലേഷ്യ, ഇന്തൊനീഷ്യ, തായ്ലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ സമ്മേളനത്തിനെത്തിയിരുന്നു. ഇവിടെനിന്നു മടങ്ങിയ 2 പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും വിദേശികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ചു ശ്രീനഗറില്‍ മരിച്ച 65 വയസ്സുകാരന്‍, തമിഴ്‌നാട്ടിലെ മധുരയില്‍ മരിച്ച 54 വയസ്സുകാരന്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
കശ്മീര്‍ സ്വദേശി ഉത്തര്‍പ്രദേശ് ദേവ്ബന്ദിലെ മതപഠനകേന്ദ്രവും സന്ദര്‍ശിച്ച ശേഷം ട്രെയിനിലാണു മടങ്ങിയത്. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ തമിഴ്‌നാട്ടില്‍ പരിശോധിച്ചു; ഇതില്‍ 2 തായ്ലന്‍ഡ് സ്വദേശികള്‍ ഉള്‍പ്പെടെ 20 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാളെ ചികിത്സിച്ച കോട്ടയം സ്വദേശിനി ഡോക്ടര്‍ക്കും മകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഒട്ടേറെ ജില്ലകളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 950 പേരെ കണ്ടെത്തി ക്വാറന്റീനിലാക്കി.
ഈറോഡില്‍ നിന്ന് നിന്നു സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വീടുകളും പരിസര പ്രദേശങ്ങളും ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളും ഇന്നലെ ഉച്ചയോടെ ജില്ലാ ഭരണകൂടം അടച്ചിട്ടു. പൊള്ളാച്ചി ആനമലയില്‍ നിന്നു ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത 7 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഏതാനും പേര്‍ ആശുപത്രിയിലുമുണ്ട്. സമ്മേളനം കഴിഞ്ഞ് ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ തിരിച്ചെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha