ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്

ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്
ഐശ്വര്യത്തിന്റെ പ്രതീകമായ വിളക്ക് നിത്യവും ഭവനങ്ങളിൽ തെളിക്കാറുണ്ട്. തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തേണമെന്ന പ്രാർഥനയെന്നോണമാണ് വിളക്കു കൊളുത്തുന്നത്.
ഇന്ന് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ദശലക്ഷക്കണക്കിനു ജനങ്ങളാണ് ഇന്ത്യയിലുടനീളം അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റെടുത്തത്
ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും ലഭിച്ചതും
എന്തിനേറെ മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് വിദേശ നയതന്ത്ര കാര്യാലയങ്ങൾ. ദക്ഷിണേഷ്യന്‍ മേഖലയില്‍ അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ് സ്ഥാനപതിമാര്‍ ദീപം തെളിയിക്കലില്‍ പങ്കാളികളാകുമെന്ന് അറിയിച്ചു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രാത്രി 9 മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്യുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുമെന്ന് അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി പറഞ്ഞു.
സാമൂഹിക അകലം പാലിക്കാനും ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും എല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരായ പോരാട്ടത്തില്‍ നേപ്പാളും ഇന്ത്യയും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. ബംഗ്ലാദേശ് സ്ഥാനപതിയും സമാന മനോഭാവമാണ് പങ്കുവെച്ചത്.
ദക്ഷിണേഷ്യക്ക് പുറത്ത് വിയറ്റ്‌നാം, ജപ്പാന്‍, ഓസ്ട്രേലിയ, ഇസ്രായേല്‍, ജര്‍മ്മനി, ടുണീഷ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാനപതികളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംസണും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു.
ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കെ.എസ്.ഇ.ബി എടുത്തിരുന്നു . ഒരേസമയം എല്ലാവരും ലൈറ്റണയ്ക്കുമ്പോൾ പവർ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുമോയെന്നാണ് ആശങ്ക ഉണ്ടായിരുന്നത് . എന്നാൽ, എല്ലാവരും വീടുകളിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്താലേ വൈദ്യുതി വിതരണം ആകെ തകരാറിലാകൂ കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു . കേരളത്തിൽ അങ്ങനെ സംഭവിക്കില്ലെന്ന കെ.എസ്.ഇ.ബി. കണക്കുകൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha