മൊബൈല്‍ ഫോണ്‍ കോള്‍ നിരക്ക് 15 ശതമാനം വരെ കൂടും; തീരുമാനം എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ കമ്പനികളുടെ കൂട്ടായ്മയുടേത്

സ്‌പെക്ട്രം ലേലത്തില്‍ ടെലകോം കമ്പനികള്‍ക്ക് 1.10 ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടി വന്നതിനാല്‍ ഈവര്‍ഷം മൊബൈല്‍ ഫോണ്‍ കോള്‍ നിരക്ക് 15 ശതമാനം വരെ കൂടാന്‍ ഇടയുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. ജി.എസ്.എം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ.
മറ്റു രാജ്യങ്ങളിലെ വിലയേക്കാള്‍ 50ലേറെ ഇരട്ടിയധികം തുകയാണ് അടുത്തിടെ സമാപിച്ച ലേലത്തില്‍ സ്‌പെക്ട്രം ബാന്‍ഡ് സ്വന്തമാക്കാന്‍ ടെലകോം ഓപ്പറേറ്റര്‍മാര്‍ക്ക് ചെലവഴിക്കേണ്ടി വന്നത്. കമ്പനികളുടെ സാമ്പത്തികഭാരം കുത്തനെ കൂടാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. മൊബൈല്‍ കോള്‍ നിരക്കും ഇന്റര്‍നെറ്റ് ഉപയോഗ ഫീസും ഉയര്‍ത്തി ഈ പണം തിരിച്ചു പിടിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍, മൊബൈല്‍ കോള്‍ നിരക്ക് മിനിറ്റിന് 1.3 രൂപയേക്കാള്‍ അധികമാകാന്‍ സാദ്ധ്യത കാണുന്നില്ലെന്ന് കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ പ്രസ്താവന യുക്തിസഹമല്ലെന്നും കോള്‍ നിരക്ക് അതിലേറെ വര്‍ദ്ധിക്കുമെന്നുമാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















