Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദരിദ്രനായി ജനിച്ച തനിക്ക് കര്‍ഷകരുടെ വേദന മനസിലാക്കാനാകും... ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി നടപ്പാക്കുമ്പോള്‍ കര്‍ഷക താല്‍പര്യം ഉറപ്പാക്കുമെന്ന് മോഡി

03 APRIL 2015 09:54 PM IST
മലയാളി വാര്‍ത്ത.

ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി നടപ്പാക്കുമ്പോള്‍ കര്‍ഷക താല്‍പര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടമെത്തിക്കാനാണ് ഭൂനിയമ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്. ദരിദ്രനായി ജനിച്ച തനിക്ക് കര്‍ഷകരുടെ വേദന മനസിലാക്കാനാകും. കര്‍ഷകരുടെ അവകാശങ്ങള്‍ക്കെന്ന പേരില്‍ രംഗത്തുള്ള മറ്റു ചിലര്‍ രാഷ്ട്രീയനേട്ടത്തിനാണ് ശ്രമിക്കുന്നതെന്നും ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കങ്ങളെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകാരം നല്‍കിയ ദിവസം നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക താല്‍പര്യമാണ് മോഡി ഉയര്‍ത്തിയത്.
കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. ഗ്രാമങ്ങള്‍ വികസിക്കാതെ രാജ്യം വികസിക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കര്‍ഷകര്‍ക്ക് നഷ്ടമായ ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കാനുളള ഭേദഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യ വികസനവുമാണ് കാര്‍ഷിക മേഖലയ്ക്ക് ആവശ്യം. വികസന പാതയില്‍ കര്‍ഷകരെ എത്തിക്കാന്‍ നല്ല റോഡുകള്‍, മികച്ച ജലസേചന സൗകര്യം നിലയ്ക്കാത്ത വൈദ്യുതി ലഭ്യത തുടങ്ങിയവ ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊന്നും മുന്‍സര്‍ക്കാരിന് വേണ്ട വിധം പ്രവര്‍ത്തിക്കാനായില്ലെന്ന് മോഡി പറഞ്ഞു.
കോണ്‍ഗ്രസിന്റെ മോശം ഭരണത്തില്‍ നിന്ന് പ്രതീക്ഷയുടെ പാതയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ പത്തു മാസത്തെ ബിജെപി ഭരണത്തിനായി. ഞങ്ങളാണിത് ചെയ്തത്, ഞങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തിന് ഉയര്‍ത്താനാകുന്നത്. നല്ലത് ലക്ഷ്യമിട്ടുളള നമ്മുടെ പ്രവര്‍ത്തനം നല്ല ഫലം സൃഷ്ടിക്കുമെന്നും സമ്മേളനസ്ഥലത്ത് ഒത്തുകൂടിയ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി പ്രധാനമന്ത്രി സൂചിപ്പിച്ചു.
രാജ്യം മുന്നോട്ടു പോകാന്‍ ദേശീയ പതാകയിലെ നാലു നിറങ്ങള്‍ പോലെ നാലു വിപ്‌ളവങ്ങളാണുണ്ടാവേണ്ടത്. പാലിനായി ശ്വേത വിപ്‌ളവം, സമുദ്രത്തിനായി നീല വിപ്‌ളവം, ധാന്യങ്ങള്‍ക്കായി ഹരിത വിപ്‌ളവം, ഊര്‍ജത്തിനായി കുങ്കുമ വിപ്‌ളവം എന്നിവയാണവ. രാജ്യത്തിന്റെ പൂര്‍ണ വികസനത്തിന് സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകും. രാജ്യവികസനത്തിന് തുല്യപങ്കാളിത്തമാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. ഏതു രാഷ്ട്രീയ കക്ഷിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നതില്‍ ഇതില്‍ പ്രാധാന്യമൊന്നുമില്ലെന്നും മോഡി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends