സര്‍ക്കാര്‍ ജീവനക്കാരനെ കരണത്തടിച്ച മന്ത്രി രാജിവച്ചു

സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സുപ്രിം കോടതി ശരിവച്ചതിനെത്തുടര്‍ന്ന് ഗോവയിലെ ഗ്രാമവികസനമന്ത്രി മിക്കി പച്ചേക്കോ മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേഖറിന് രാജിക്കത്ത് അയച്ച പച്ചേക്കോ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കാതിരിക്കാനാണ് തന്റെ രാജിയെന്ന് വ്യക്തമാക്കി.
രാജി സ്വീകരിച്ചതായി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു.ഗോവ വികാസ് പാര്‍ട്ടി അംഗമായ പച്ചേക്കോ കഴിഞ്ഞ നവംബറില്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രത്തിലേക്ക് പോയതോടെയാണ് മന്ത്രിസഭയിലെത്തിയത്. നുവെം സെഗ്മെന്റിലെ ജനപ്രതിനിധിയാണ്. 2006 ജുലായില്‍ 15ന് സംസ്ഥാന വൈദ്യുതിവകുപ്പിലെ ജൂനിയര്‍ എഞ്ചിനിയറായ കപില്‍ നടേക്കറെ ഓഫീസില്‍ അതിക്രമിച്ചുകയറി മുഖത്തടിച്ച കേസില്‍ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു.
പിന്നീട് സുപ്രിം കോടതിയില്‍ ഇതിന് സ്‌റ്റേ വാങ്ങുന്നതിലും ഇദ്ദേഹം പരാജയപ്പെട്ടു. ഹൈക്കോടതി വിധിക്കതിരെ പച്ചേക്കോ സമര്‍പ്പിച്ച പ്രത്യേക അവധി അപേക്ഷ സുപ്രീം കോടതി ഈ ആഴ്ച തള്ളിയതോടെയാണ് രാജി സമര്‍പ്പിച്ചത്. വിധി പ്രകാരം അദ്ദേഹത്തിന് ഇനി ആറുമാസത്തെ തടവുശിക്ഷ അനുഭവിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















