വാക്സിൻ: നിശ്ചിത സമയം പ്രവചിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ; പരീക്ഷണം വേഗത്തിലാക്കും’; ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത് രണ്ടെണ്ണത്തിന്

കോവിഡിനെതിരെയുള്ള ഇന്ത്യയുടെ വാക്സിൻ വരുന്ന സ്വാതന്ത്ര്യദിനത്തിൽ ലഭ്യമാക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു .കേന്ദ്ര സർക്കാറം അത്തരത്തിൽ ഒരു പ്രചാരണം നടത്തിയിരുന്നു.എന്നാൽ ഈ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. വാക്സിൻ പരീക്ഷണത്തിന് നിശ്ചിത സമയം പ്രവചിക്കാൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം ഐസിഎംആറുമായി ചേർന്നു പരീക്ഷണം വേഗത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വ്യക്തമാക്കി. കഴിവതും നേരത്തെ ഇതു ലഭ്യമാക്കാനാണ് ശ്രമം
എന്നു കരുതി പരീക്ഷണത്തിന്റെ നടപടിക്രമങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. പരീക്ഷണം വേഗത്തിലാക്കുന്ന കാര്യം ലോകാരോഗ്യ സംഘടനയുമായി സംസാരിച്ചിരുന്നതായും പ്രതീക്ഷ നൽകുന്ന കമ്പനികളെ പരാമവധി സഹായിക്കാൻ അവർ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ഇതിനിടെ, വാക്സിൻ അടുത്ത വർഷം തുടക്കത്തിൽ മാത്രമേ ലഭ്യമാവുവെന്ന് വിദഗ്ധ സംഘം പാർലമെന്ററി സമിതിയെ അറിയിച്ചു. കോൺഗ്രസ് എംപി ജയറാം രമേശ് അധ്യക്ഷനായ സമിതി ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സിഎസ്ഐആറിലേയും മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരുൾപ്പെട്ട സംഘമാണ് സമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ലോകത്താകെ ഇരുന്നൂറോളം വാക്സിൻ ഗവേഷണങ്ങളാണു നടക്കുന്നത്. ഇന്ത്യയിൽ രണ്ടെണ്ണത്തിനാണ് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























