ബംഗളൂരുവില്‍ കോടികളുടെ മയക്ക് മരുന്നുമായി നാല് മലയാളികള്‍ അറസ്റ്റില്‍

കോടികള്‍ വിലവരുന്ന മയക്കുമരുന്നുകളുമായി നാല് മലയാളി യുവാക്കള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഷഹദ് മുഹമ്മദ്, അജ്മല്‍, അജിന്‍ കെ.ജി വര്‍ഗ്ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റ്രിപ്‌സ്, എം.ഡി.എം ക്രിസ്റ്റല്‍, എക്ടസി ടാബ്ലറ്റ്, കഞ്ചാവ് എന്നിവയും അഞ്ച് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.കൊറിയര്‍, തപാല്‍ സര്‍വ്വീസുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നതായി സി.സി.ബി കണ്ടെത്തി.
https://www.facebook.com/Malayalivartha























