ലോകത്തിലെ ആദ്യ കൊവിഡ് വാക്സീൻ ആണ് ‘സ്പുട്നിക് 5’ ....സ്‌പുട്‌നിക് ഉയർത്തുന്ന അപകടം ഇതാണ്.. WHO പറയുന്നത് ഇങ്ങനെ

ലോകത്തിലെ ആദ്യ കൊവിഡ് വാക്സീൻ ആണ് ‘സ്പുട്നിക് 5’ ..എന്നാൽ കാത്തു കാത്തു ഇരുന്ന കോവിഡ് വാക്സിൻ എത്തിയിട്ടും ലോകരാജ്യങ്ങൾ വാക്സിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറല്ല.. വാക്സിന്റെ കാര്യത്തിൽ റഷ്യയുടെ അനുഭവം മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് ഇന്ത്യ യുടെ നിലപാട്
കൊവിഡ് രോഗബാധയിൽ ആദ്യ അഞ്ചിലുള്ളത് അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ആണ് .. കൊവിഡിനെ ചെറുക്കാൻ വാക്‌സിൻ അല്ലാതെ മറ്റ് മാർഗമില്ല..ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വാക്സിൻ പരീക്ഷണങ്ങൾ തുടരുന്നതിനിടെ റഷ്യ വാക്‌സിൻ കണ്ടെത്തിയ വാർത്ത ആശ്വാസം പകരുന്നതുമായിരുന്നു.
എന്നാൽ മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച സ്‌പുട്‌നിക് വാക്‌സിനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നൽകുന്നത്. അതിനായി അവർ ഉയർത്തുന്നത് നിരവധി കാരണങ്ങളാണ്.
ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറലിൻ്റെ ഉപദേഷ്‌ടാവ് ഡോ. ബ്രൂസ് എയ്‌ൽവാർഡ് പറയുന്നത് ആവശ്യമായതും വിപുലവുമായ പരീക്ഷണങ്ങൾക്ക് സ്‌പുട്‌നിക്ക് വിധേയമായിട്ടില്ല. പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് പറയുന്നതാകും ശരിയെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
സ്‌പുട്‌നിക് വാക്‌സിൻ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 9 വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടിയിട്ടില്ല. കൊവാക്‌സ് ഫെസിലിറ്റി പ്രകാരം കൊവിഡിനെ ചെറുക്കാൻ കഴിയുന്ന വാക്‌സിനുകളെ ലോകാരോഗ്യ സംഘടന തരംതിരിക്കുന്നുണ്ട്. ഇതിൽ റഷ്യൻ വാക്‌സിൻ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
18 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ളവരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവെന്നാണ് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശാസ്ത്രീയ സെൻ്റർ ഫോർ എക്സ്പെർട്ട് ഇവാലുവേഷൻ ഓഫ് മെഡിസിനൽ പ്രൊഡക്‌ട്‌സ് മേധാവി വ്‌ളാഡിമിർ ബോണ്ടാരെവ് വ്യക്തമാക്കുന്നത്. അതേസമയം ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിപുലമായ ഘട്ടങ്ങൾ സ്‌പുട്‌നിക്ക് പൂർത്തിയാക്കിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഇതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ മരുന്നിനെ സംശയിക്കാൻ കാരണം വാക്‌സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചെന്ന് റഷ്യ വ്യക്തമാക്കിയെങ്കിലും അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിന് മുൻപ് തന്നെ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതാണ്.. ട്രയൽ സംബന്ധിച്ച വിശദാംശങ്ങളും സുരക്ഷാ വിവരങ്ങളും വാക്‌സിൻ നിർമ്മാതാക്കളായ ഗമേലിയ ഇൻസ്‌റ്റിറ്റ്യൂട്ട് നൽകിയിട്ടില്ല
പരിശോധനകളിൽ വാക്‌സിൻ കാര്യക്ഷമതയുള്ളതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും എല്ലാവിധ പരിശോധനകൾക്കും വാക്‌സിൻ വിധേയമാക്കിയതാണെന്നും വാക്‌സിൻ നൽകിയ മക്കളിൽ ഒരാൾ സുഖമായിരിക്കുന്നതായും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പറയുന്നു
അതേസമയം ചൈനയിലെ സിനോഫാം കമ്പനി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിൻ സുരക്ഷിതമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു..ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്‌സിൻ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതായും ഗവേഷകർ പറയുന്നുണ്ട് ..സിനോഫാം യുഎഇയില്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തിന് 15,000 പേരെ റിക്രൂട്ട് ചെയ്‌തേക്കും ..
https://www.facebook.com/Malayalivartha