Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്; മലയാളത്തിൽ കേരളത്തിന് മറുപടി നല്‍കി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി

22 AUGUST 2020 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു . എന്നത് ഈ വിഷയത്തിൽ വിശദീകരണം നല്‍കി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെ മലയാളത്തിലാണ് അദ്ദേഹം കേരളത്തിന് മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തില്‍ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. ഇന്ത്യയില്‍ ആദ്യത്ത PPP അടിസ്ഥാനത്തിലുള്ള എയര്‍ പോര്‍ട്ട് CIAL കൊച്ചിയിലാണ് ഉയര്‍ന്നു വന്നത്.

വര്‍ഷം1.3 കോടി passenger capacity ഉള്ള CIAL, 2019- 20 വര്‍ഷം COVID-19 നു മുമ്ബുള്ള കാലയളവു കണക്കില്‍ എടുത്താല്‍ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

അതു പോലെ കേരളത്തില്‍ ഉള്ള ഒരു വിജയകരമായ PPP സംരംഭത്തിന്‍്റെ ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. യഥാര്‍ത്ഥത്തില്‍ കൊച്ചി എയര്‍പോര്‍ട്ടിന്‍്റെ ശിലാസ്ഥാപനം 1994 ലെ UDF ഭരണകാലത്തും ഉദ്ഘാടനം 1999ല്‍ LDF ഭരണകാലത്തും ആയിരുന്നു.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയര്‍പോര്‍ട്ടുകള്‍ നടത്തുന്ന കേരള സര്‍ക്കാര്‍ തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട് PPP മോഡലില്‍ കൈമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്‍്റെ PPP മോഡലിനെ എതിര്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെയും മുംബൈയിലേയും എയര്‍പോര്‍ട്ടുകള്‍ 2006-07 ല്‍ PPP മോഡല്‍ ആക്കിയത് കോണ്‍ഗ്രസ്സിന്റെ UPA സര്‍ക്കാരാണ്. അതുമായി തുലനം ചെയ്താല്‍ ഇപ്പോള്‍ കൈമാറ്റപ്പെടുന്ന ആറ് എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തില്‍താഴെ യാത്രക്കാരെ മാത്രമാണ്.

കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സര്‍ക്കാരിന്‍്റെ Bid ഏറ്റവും കൂടിയ Bid ന്‍്റെ 10% ന് ഉള്ളിലാണെങ്കില്‍) ഉം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. പക്ഷെ കേരള സര്‍ക്കാരിന്‍്റെ Bid 19.64% കുറവായിരുന്നു.

അതിനു ശേഷം അവര്‍ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹര്‍ജി 2019 ഡിസംബറില്‍ നിരസിക്കപ്പെടുകയും ചെയതു. ഹര്‍ജിക്കാര്‍ പിന്നീട് ബഹു. സുപ്രീം കോടതിയില്‍ SLP ഫയല്‍ ചെയ്തു. സുപ്രീം കോടതി തിരിച്ച്‌ കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോള്‍ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ Stay നിലവിലില്ല.

കേന്ദ്ര മന്ത്രിസഭ writ petition ന്‍്റെ ഫലത്തിന്‍്റെയും Concessionaire കരാര്‍ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്ക്കരണം നടത്താന്‍ അനുവാദം നല്‍കിയിരിക്കുകയാണ്.

നിയമ നടപടിയില്‍ ഹര്‍ജിക്കാര്‍ വിജയിച്ച്‌ Bidding process Annulment/ Cancellation ആവുകയാണെങ്കില്‍ Concessionaire എയര്‍പോര്‍ട്ട് കൈവശാവകാശം AAIക്കു തന്നെ കൈ മാറുന്നതായിരിക്കും. AAI ക്കു നല്‍കിയ തുകയും കൂടുതലായി മുതല്‍ മുടക്കിയിട്ടുണ്ടെങ്കില്‍ അതും അവര്‍ക്ക് തിരിച്ചു നല്‍കേണ്ടതായിരിക്കും.

AAI ല്‍ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപെടാവുന്നതല്ല. അല്ലെങ്കിലും ഈ എയര്‍പോര്‍ട്ടുകള്‍ 50 വര്‍ഷത്തെ പാട്ട കാലാവധിക്കു ശേഷം AAI ക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്.

ഇതിനും പുറമേ Customs, Security, Immigration, Plant & Animal Quarantine, Health Services, Communication & Navigation Surveillance/Air Traffic Management Services മുതലായ പരമാധികാരങ്ങള്‍ തുടര്‍ന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തന്നെ നല്‍കുന്നതായിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (8 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (11 minutes ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (25 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (33 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (44 minutes ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (45 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (49 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (2 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 hours ago)

Malayali Vartha Recommends