Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ബ്രെയിന്‍ വാഷിംഗിലൂടെ' ഭീകരവാദം വളര്‍ത്താന്‍ തന്ത്രവുമായി തുര്‍ക്കി; ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുര്‍ക്കി വന്‍ തോതില്‍ സാമ്ബത്തിക സഹായം നല്‍കുന്നതായി വിവരം

05 SEPTEMBER 2020 08:57 PM IST
മലയാളി വാര്‍ത്ത

ഒരു വശത്ത് ഇന്ത്യൻ മണ്ണിൽ നിന്നും ഭീകരവാദം തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തിൽ സുരക്ഷാ സേന. മറുവശത്ത് 'ബ്രെയിന്‍ വാഷിംഗിലൂടെ' ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ തുനിഞ്ഞിറങ്ങി തുര്‍ക്കി. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുര്‍ക്കി വന്‍ തോതില്‍ സാമ്ബത്തിക സഹായം നല്‍കുന്നതായാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങള്‍ക്കിടെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളാണ് ഇത് സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകള്‍ക്കും, ഐസിസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മാത്രമല്ല, ഇന്ത്യക്കാരുടെ സിറിയയിലേക്കുള്ള ഐസിസ് റിക്രൂട്ട്മെന്റിനായി തുര്‍ക്കി സര്‍ക്കാരിന്റെ സഹായത്തോടെ 'തുര്‍ക്കിഷ് ഹാന്‍ഡ്‌ലേഴ്‌സ്' പ്രവര്‍ത്തിച്ചതിനുള്ള നിരവധി തെളിവുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഐസിസ് ബന്ധമുള്ള യുവതീയുവാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മാത്രമല്ല, തങ്ങള്‍ തുര്‍ക്കി വഴിയാണ് സിറിയയില്‍ എത്തിയതെന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ചിലരാണ് തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ 'ബ്രെയിന്‍ വാഷ്(മസ്തികക്ഷാളനം)' ചെയ്തുകൊണ്ട് തങ്ങളുടെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിക്കാനാണ് തുര്‍ക്കിഷ് ഏജന്റുമാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ സഹായവും വന്‍തോതില്‍ ലഭിക്കുന്നുണ്ട്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എര്‍ദോഗന്റെ മകന്‍ ബിലാല്‍ എര്‍ദോഗനാണ് പ്രവര്‍ത്തിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന ബിലാല്‍, ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളിലുള്ള യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാനായി രഹസ്യ ഓപറേഷനുകളും നടത്തുന്നുണ്ട്.

എര്‍ദോഗന്‍ തന്നെയാണ് ഇതിനു പിന്നിലെ 'മാസ്റ്റര്‍ ബ്രെയിന്‍' എന്നാണ് വിവരം. ഇതുവഴി തെക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ക്കിടയില്‍ പ്രശസ്തിയും സ്വാധീനവും നേടിയെടുക്കാനാണ് എര്‍ദോഗന്റെ ലക്ഷ്യം.

ഇന്ത്യ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, മത താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ഇന്ത്യയിലെ ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതോടൊപ്പം ഇന്ത്യയ്ക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാനുമേല്‍ തുര്‍ക്കി സമ്മര്‍ദ്ദം ചെലുത്തുന്നതായും വിവരമുണ്ട്.

അഫ്ഗാനിസ്താനിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് പാക് സൈന്യം താലിബാന്‍ ഭീകരര്‍ക്ക് പ്രത്യേക ആയുധ പരിശീലനം നല്‍കുന്നുണ്ടെന്ന വിവരം ഇന്ത്യക്ക് നേരെത്തെ തന്നെ ലഭിച്ചിരുന്നു. ജമ്മുകശ്മീരിലെ സുരക്ഷാ സേനാങ്കങ്ങൾക്കെതിരായ ആക്രമണത്തില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കിയവരെ പാക് സൈന്യം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദം ശരിവച്ചുകൊണ്ട് ഐക്യരാഷ്ട്ര രക്ഷാ സമിതി റിപ്പോര്‍ട്ട് പ്രസിദീകരിച്ചിരുന്നു. നിലവില്‍ 6500 പാകിസ്താനി ഭീകരന്മാര്‍ അഫ്ഗാനില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിരൂക്ഷ വിമര്‍ശനമാണ് പാകിസ്താനെതിരെ രക്ഷാ സമിതി നടത്തിയിരിക്കുന്നത്. ഇരുരാജ്യത്തേയും സമാധാനം തകര്‍ക്കുന്നത് പാകിസ്താനാണെന്നും സമിതി തുറന്നടിച്ചിരിക്കുകയാണ്. പാക് ഭീകര സംഘടനയായ തെഹ്‌രീക് -ഈ-താലിബാന്‍ പാകിസ്താന്‍ എന്ന പേരിലാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും സമിതി പറഞ്ഞു.

സമിതിയുടെ 26-ാംമത് റിപ്പോര്‍ട്ടിലാണ് പാകിസ്താനെ പരാമര്‍ശിച്ചിരിക്കുന്നത്. ഐഎസിന്റെയും അല്‍ഖ്വയ്ദയുടേയും അനുബന്ധ സംഘടനകളുടേയും നിലവിലെ പേരുമാറ്റിയുള്ള പ്രവര്‍ത്തനം താലിബാന്‍ നിംറുസ്, ഹെല്‍മന്ദ്, ഖണ്ഡഹാര്‍ മേഖലയിലാണ് നടത്തുന്നത്. ഈ സംഘത്തില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെ 150 മുതല്‍ 200 വരെ ഭീകരരാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഖ്വിസ് (അല്‍ഖ്വയ്ദയും ഐഎസിന്റെയും സംയുക്ത സേന ) എന്ന പേരിലുള്ള സംവിധാനം നിയന്ത്രിക്കുന്നത് അസീം ഉമര്‍ എന്ന ഭീകരന് ശേഷം ഒസാമാ മഹമൂദെന്നയാളാണെന്നും വിശദമാക്കുന്നു.

പാകിസ്താന്‍ കേന്ദ്രീകരിച്ചുളള ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌ക്കറും അഫ്ഗാനില്‍ പരിശീലനം കൊടുക്കുന്നവിവരം അഫ്ഗാന്‍ ഭരണകൂടം പുറത്തുവിട്ടിരുന്നു. പാക് സൈനിക മേധാവികള്‍ പോലും ഭീകരക്യാമ്പുകളില്‍ സ്ഥിരം സന്ദര്‍ശകരാണെന്നതും ആരോപണമായി ഉന്നയിച്ചിരുന്നു. അമേരിക്ക പിന്മാറ്റ കരാര്‍ താലിബാനുമായി ഖത്തറില്‍ വച്ച് ഒപ്പുവെച്ച ശേഷവും അക്രമം തുടരുകയാണ്. അക്രമങ്ങൾക്കെല്ലാം പാകിസ്താനാണ് നേതൃത്വം കൊടുക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി ഗുരുതരമായ ആരോപണമാണ് നേരെത്തെ ഉന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends