മയക്കുമരുന്ന് കേസില്‍ നടന്‍ സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍

മയക്കുമരുന്ന് കേസില്‍ നടന്‍ സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ സാവന്തിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. സാക്ഷിയുടെ റോളാണ് സാവന്തിന് കേസിലുള്ളതെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു അറസ്റ്റ്. റിയയുടെ നിര്‍ദ്ദേശപ്രകാരം സാമുവല്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഷൗവിക്കിന്റെ നിര്‍ദേശപ്രകാരം താന്‍ ലഹരി മരുന്ന് സംഘടിപ്പിച്ച് നല്‍കിയതായി സാമുവലും സമ്മതിച്ചു. സെപ്തംബര്‍ 9 വരെ ഇരുവരേയും കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























