ബംഗളൂരു മയക്കുമരുന്ന് കേസ്; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 12 പേരില്‍ നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. രാഗിണിയ്ക്ക് പുറമേ കന്നഡ സിനിമാ മേഖലയില്‍ നിന്നുള്ള മറ്റ് ചിലരും നിരീക്ഷണത്തിലാണ്. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 12 പേരില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയും ഉള്‍പ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെയും നര്‍ത്തകി നന്ദിനി ആല്‍വയുടെയും മകനാണ് ആദിത്യ.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ് ആദിത്യ. മയക്കുമരുന്ന് കേസില്‍ ആദിത്യയുടെ പേര് പുറത്തുവന്നതിന്റെ ഞെട്ടലിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ആദിത്യ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദിത്യയ്ക്കെതിരെ അന്വേഷണം ആരംഭിച്ചതായി കന്നഡ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .
https://www.facebook.com/Malayalivartha

























