Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ... ബംഗളുരു മയക്കുമരുന്ന് മാഫിയ കേരളത്തിലും വ്യാപകം ?സര്‍ക്കാരിന്റെ അടപ്പിളക്കി കസ്റ്റംസിന്റെ അത്യുഗ്രന്‍ മറുപടി

06 SEPTEMBER 2020 02:01 PM IST
മലയാളി വാര്‍ത്ത

എന്താണ് മിസ്റ്റര്‍ പിണറായി താങ്കള്‍ ഇങ്ങനെ .നീളയും പോകില്ല കുറുകയും പോകില്ല .അന്വേഷണ സംഘം എത്തിച്ചേരുന്നതെല്ലാം പിണറായിയുടെ അടുത്തതോ അകന്ന ബന്ധത്തില്‍ പെട്ടതോ സുഹൃത്തുക്കളോ പാര്‍ട്ടി സഖാക്കന്മാരുടെ മക്കളോ ആയത് യാദൃച്ഛികം മാത്രം .എന്തൊക്കെയാണ് പിണറായുടെ നെഞ്ചത്തേയ്ക്ക് വന്ന് പതിക്കുന്നത് .വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല .അന്വേഷണ പരമ്പര തന്നെ നടത്താന്‍ എന്‍ ഐ എ ക്ക് എല്ലാ സാധ്യതകളും ഒരുക്കുന്ന തരത്തിലേക്കാണ് തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് നീങ്ങുന്നത് .

പിടിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടിയേരിയുടെ ഇളയ മകന്‍ .എല്ലാം ഇനി റമീസിന്റെ കയ്യിലാണ് .ബിനീഷുമായി ബന്ധമുണ്ടോ ,എന്നതിനെ പറ്റിയും ബംഗളുരുവിലെ കള്ളക്കടത്തു സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നതിനെ പറ്റിയുമെല്ലാം റമീസിനോട് ചോദിയ്ക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം .കസ്റ്റംസ് പിടിമുറുക്കിയ കള്ളക്കടത്തു കേസിന്റെ തുടര്‍ച്ചയായി തന്നെയാണ് ലഹരിമരുന്ന് കേസും അന്വേഷിക്കുന്നത് .ഇതിനായി വിശദമായ ഒരു പ്ലാന്‍ തന്നെ തയ്യാറാക്കിയിരിക്കുകയാണ് .

കേരളത്തിലും
പുറത്തുമായി നടത്തുന്ന ലഹരിമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട സൂചനകള്‍ റമീസില്‍ നിന്നും ലഭ്യമായാല്‍ അതിന്റെ തുടര്‍ച്ചയായുള്ള അന്വേഷണം കേരളത്തില്‍ ഊര്‍ജ്ജിതമാക്കാനാകും അടുത്ത പദ്ധതി .വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് തന്നെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ രേഖകള്‍ കസ്റ്റംസ് പരിശോധിക്കുന്നത് .ഇതില്‍ ഏറ്റവും നിര്‍ണായകമായി സ്വര്‍ണ്ണക്കള്ളക്കത്തുമായി ബന്ധപ്പെട്ടവരുടെ പങ്കിനെപ്പറ്റി അന്വേഷിക്കാനാണ് ശ്രമിക്കുന്നത് .കേരളത്തില്‍ നടത്തിയ ലഹരി കച്ചവടത്തില്‍ ബംഗളുരു മാഫിയയ്ക്ക് നേരിട്ട് ബന്ധം ഉണ്ടോ എന്നതിനെപ്പറ്റിയും അറിയാനുള്ള ശ്രമം തുടരുകയാണ് .കേരളത്തില്‍ നടന്നു വരുന്ന ലഹരിമരുന്ന് റാക്കറ്റുകളുടെ അഴിഞ്ഞാട്ടത്തിനു ആണിയടിക്കാന്‍ കൂടിയാണ് കസ്റ്റംസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് .

സ്വര്‍ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം വിമാനത്താവളങ്ങള്‍ വഴി മുമ്പ് നടന്ന ലഹരിക്കടത്തിലേക്കും എത്തിനില്‍ക്കുന്നത് ബംഗളുരുവിലെ വ്യാപകമായ മയക്കുമരുന്ന് കച്ചവട സംഘ ത്തിലെ കണ്ണിയായ അനൂപ് മുഹമ്മദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണ് . കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ വിവരങ്ങള്‍ തേടുകയാണ് കസ്റ്റംസ്. ചെറുതും, വലുതുമായ മയക്കുമരുന്നുകള്‍ പിടികൂടിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവര്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കുന്നത്.കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്നുകള്‍ കടത്തുമ്പോള്‍ വിദേശികള്‍ ഉള്‍പ്പെടെ നേരത്തെ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.ഇവരില്‍ പലരും സ്വര്‍ണ്ണക്കടത്തുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരായിരിക്കും . ഇത്തരത്തിലുള്ള ലഹരിക്കടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളും പ്രവര്‍ത്തിച്ചിരുന്നോയെന്നാണ് അന്വേഷിക്കുന്നത്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ ചില പ്രതികളുടെ കേരളത്തിലെ ബന്ധങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ വഴിക്കും അന്വേഷണം. ഒപ്പം ലഹരി മാഫിയാസംഘങ്ങളുമായി ബന്ധം സംശയിക്കുന്ന സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ കെ ടി റമീസിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളും കസ്റ്റംസ് പൂര്‍ത്തിയാക്കി.റമീസില്‍ നിന്ന് ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭ്യമായാല്‍ ഒരു പക്ഷെ രാജ്യത്തു തന്നെ ഏറ്റവും വിപുലമായി അന്വേഷണം നീട്ടുന്ന സുപ്രധാന കേസായി മാറും .ബംഗളുരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയനുസരിച്ച് അന്വേഷണം ബിനീഷിലേക്കും നീളും എന്നത് ഉറപ്പായിക്കഴിഞ്ഞു .കേസിന്റെ നിജസ്ഥിതി വ്യക്തമായതോടെ സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത് .കര്‍ണാടക ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും വലിയ തോതില്‍ നടത്തേണ്ട അന്വേഷണത്തെ പിണറായി വിജയന്‍ തടുക്കുന്നത് വലിയ അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നു .

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends