Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയും പാക്കിസ്ഥാനും അറിയാത്ത രഹസ്യം ! ഇനി ശരവേഗത്തിൽ ഇന്ത്യൻ സൈനികർ അതിർത്തിയിലെത്തും

06 SEPTEMBER 2020 04:52 PM IST
മലയാളി വാര്‍ത്ത

ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. സമാധാന ചർച്ചകൾ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും ഏതു സമയവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചുകൊണ്ടാണ് ഇരു രാജ്യങ്ങളുടെയും നീക്കം. കാലാ കാലങ്ങളായി തുടർന്ന് പോരുന്ന ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഒരു യുദ്ധത്തിലേക്കുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിതന്നെയാണ് ഓരോ ചലനവും നടത്തുന്നത്.

കാര്യങ്ങൾ സങ്കീർണമായ ഈ സാഹചര്യത്തിൽ ബോർഡർ റോഡ്സ് ഓർഗനെെസേഷൻ(ബി ആർ ഒ) മൂന്നാമതും ഒരു റോഡ് സെെനികർക്കായി തയ്യാറാക്കിയിരിക്കുകയാണ്. ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തിൽ എത്താനുള്ള യാത്രയ്ക്കായാണിത് പണി കഴിപ്പിച്ചിരിക്കുന്നത്. മണാലിയെയും ലേയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.

അതി‌ർത്തിയിൽ നിന്നും അകലെ ആയതുകൊണ്ടു തന്നെ നിമ്മു -പദം- ദർച്ച( എൻ പി ഡി) എന്നറിയപ്പെടുന്ന ഈ പുതിയ റോഡ് കണ്ടെത്താൻ ചെെനയ്ക്കോ പാകിസ്ഥാനോ അത്രപെട്ടെന്നൊന്നും സാധിക്കില്ല. 300 കിലോ മീറ്ററാണ് റോഡ്. അതിർത്തിയിൽ നിന്നും ഏത് അകലെയാണെങ്കിലും വളരെ വേഗം തന്നെ ഇതുവഴി എത്താം. യാത്രാ സമയം കുറയും എന്നതാണ് പ്രധാന സവിശേഷത. മണിക്കൂറുകളുടെ വേഗത്തിൽ തന്നെ ലഖ്‌യാ സ്ഥാനത്ത് എത്തിച്ചേരാം എന്നുള്ളതാണ് നേട്ടം.

റോഡിന്റെ 90 ശതമാനം ജോലികളും പൂർത്തിയായി. ഉടൻ തന്നെ ഈ റോഡ് ലേ -ലഡാക്കിലെ സുരക്ഷാ സേനയ്ക്ക് മുൻകരുത്താകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റോഡ് പണി പുരോഗമിക്കുകയായിരുന്നു. ലഡാക്കിലേക്കുള്ള സുരക്ഷിതമായ മേഖലയാണിതെന്ന് ബി ആർ ഒ അഭിപ്രായപ്പെടുന്നു. ഇക്കഴിഞ്ഞ കാർഗിൽ വിജയ ദിവസിലാണ് റോഡ് പരസ്പരം ബന്ധിപ്പിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യ ചരിത്രത്തിലെ നിർണായക സമയത്ത് തന്നെ ഇത്തരത്തിൽ ഒരു റോഡ് പണികഴിപ്പിച്ചത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.

സിയാച്ചിൻ മേഖലയിലേക്ക് സേനാ നീക്കം ശക്തിപ്പെടുത്തുന്നതിനും ചൈനയോട് ചേർന്ന് കിടക്കുന്ന ദൗലത് ബെഗ് ഓൾട്ടി മേഖലയിലേക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ഉണ്ടാക്കാനും കേന്ദ്ര സർക്കാർ തീരമാനിച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിന് ഫാൽകൺ റഡാർ സംവിധാനം ഉപയോഗിക്കും. ഇവക്ക് പുറമേ തന്ത്രപ്രധാന മേഖലകളിൽ ഉപയോഗത്തിന് 200 ഡ്രോണുകളും ഉടൻ സേനയ്‌ക്ക് ലഭിക്കും. ഡിആർഡിഒയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.

കിഴക്കൻ ലഡാക്കിൽ 1962ന് ശേഷമുള്ള ഏറ്റവും ഗുരുതര അവസ്ഥയാണ് നിലവിൽ... 45 വർഷത്തിനുശേഷം ഇന്ത്യയ്‌ക്ക് ലഡാക്കിൽ വലിയ തോതിലുള്ള നാശന‌ഷ്‌ടമാണ് സംഭവിച്ചിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇത്രയേറെ ചർച്ചകൾ നടന്നിട്ടും മേയ് മുതൽ ഇന്ത്യൻ, ചൈനീസ് സേനകൾ പിരിമുറുക്കത്തിലാണ്. ജൂൺ 15ന് ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഇതേതുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ ആഴ്ചകളോളം ചർച്ചകൾ നടന്നു.

മുൻകാല അതിർത്തി പ്രശ്‌നങ്ങളെല്ലാം നയതന്ത്ര ബദ്ധത്തിലൂടെ പരിഹരിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിലേയ്‌ക്ക് തിരിഞ്ഞുനോക്കുമ്പോൾ, നിരവധി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ അതിർത്തി പ്രശ്‌നങ്ങളും വ്യത്യ‌സ്‌തമായിരുന്നു. ഏകപക്ഷീയമായി ഒന്നും അടിച്ചേൽപ്പിക്കാതെ എല്ലാ കരാറുകളെയും ധാരണകളെയും ബഹുമാനിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാൽ ചൈനയും പാകിസ്ഥാനും ഇന്ത്യയോടുള്ള പ്രകോപനം തുടർന്നുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends