Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് പണിയായി; ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും; ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു; വൈകുന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതി; പദ്ധതിയോട് മെല്ലപോക്ക് നയം സ്വീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

06 SEPTEMBER 2020 05:01 PM IST
മലയാളി വാര്‍ത്ത

രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭിമാന പദ്ധതിയാ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും. രാജ്യത്തുകൂടി ബൂള്ളറ്റ് ട്രെയിന്‍ ഓടാന്‍ 2028 വരെ എങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ തന്നെ അറിയിച്ചു. കോവിഡ് വ്യാപനം മൂലം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകിയതാണ് കാരണം. 2023 ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 2028 ഒക്ടോബര്‍ വരെ പദ്ധതി നീണ്ടേക്കുമെന്നാണ് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

90 ശതമാനം ഭൂമി ഏറ്റെടുത്താലേ ടെണ്ടര്‍ ക്ഷണിക്കാനാവൂ. എന്നാല്‍ എല്ലാ നടപടികളും കൊവിഡ് വ്യാപനം മൂലം വൈകി. ആറ് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ വ്യക്തത വരുത്താനാവും. ഇതിന് ശേഷമേ പദ്ധതി പൂര്‍ത്തീകരണത്തിന് കൃത്യമായ സമയം പറയാനാവൂ എന്ന് ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. പദ്ധതിക്ക് 1396 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 885 ഹെക്ടര്‍ ഏറ്റെടുത്തു. ഗുജറാത്തില്‍ 82 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. മഹാരാഷ്ട്രയില്‍ 23 ശതമാനം ഭൂമിയേ ഏറ്റെടുക്കാനായുള്ളൂ. ദാദ്ര നഗര്‍ ഹവേലിയില്‍ ഏറ്റെടുക്കേണ്ട ഒന്‍പത് ഹെക്ടറില്‍ ഏഴ് ഹെക്ടറും ഏറ്റെടുത്തു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഗുജറാത്തില്‍ 95 ശതമാനം മുതല്‍ 100 ശതമാനം വരെ ഭൂമി ഏറ്റെടുക്കാനാവും. എന്നാല്‍ കൊവിഡ് മൂലം മഹാരാഷ്ട്രയില്‍ പദ്ധതി നടത്തിപ്പ് താളം തെറ്റിയ നിലയിലാണ്.

പദ്ധതിയുടെ ഭാഗമായ 21 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയ്ക്ക് വേണ്ടി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയില്‍ കൂടിയുള്ള പാതയാണ്. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള നിര്‍മ്മാണ കമ്പനികള്‍ മുന്നോട്ട് വന്നില്ല. ഇത്തരം പദ്ധതികള്‍ക്ക് ഒട്ടനേകം സര്‍വേ നടത്തണം. കൊവിഡ് കാലത്ത് അന്താരാഷ്ട്ര യാത്ര തടസപ്പെട്ട സാഹചര്യത്തിലാണ് മേഖലയില്‍ പ്രാവീണ്യമുള്ള ജപ്പാന്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നതെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends