ബെംഗളൂരു മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയുടെ താര പ്രചാരകയായിരുന്നതായി വിവരം

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയുടെ താര പ്രചാരകയായിരുന്നതായി വിവരം. 2019ല്‍ കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം രാഗിണി പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
യെഡിയിരൂപ്പ മന്ത്രിസഭയില്‍ അംഗമായ കെ സി നാരായണ ഗൗഡയോടൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍ രാഗിണിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ബിജെപി പറയുന്നത്. രാഗിണിക്ക് ബിജെപപി അംഗത്വമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തത് സ്വന്തം താത്പര്യ പ്രകാരമായിരിക്കാമെന്നും ബിജെപി വ്യക്തമാക്കി. '2019ല്‍ നിരവധി താരങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ബിജെപിക്ക് പ്രചാരണം നടത്തിയിടട്ടുണ്ട്. രാഗിണിയും അവരില്‍ ഒരാള്‍ മാത്രമാണ്'- ബിജെപി വക്താവ് ക്യാപ്റ്റന്‍ ഗണേഷ് കര്‍ണിക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി രാഗിണിയെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഗണേഷ് പറഞ്ഞു. രാഗിണിയുടെ വ്യക്തിജീവിതത്തിലെ ഇടപാടുകളില്‍ ബിജെപി ഉത്തരം പറയാന്‍ ബാധ്യസ്ഥമല്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. ലഹരി ഇടപാട് കേസില്‍ രാഗിണിയെ രണ്ടാംപ്രതിയായി ചേര്‍ത്താണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























