രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും നമ്പര്‍ വണ്‍; രണ്ടാമത് ഡല്‍ഹി തന്നെ, ബിഹാറിനേയും പിന്നിട്ട് ഏറ്റവും പിന്നില്‍ ആന്ധ്ര, റിപ്പോർട്ട് പുറത്ത്

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കില്‍ വീണ്ടും കേരളം തന്നെ നമ്പര്‍ വണ്‍. 96.2 % ത്തോടെയാണ് കേരളത്തിന്റെ സാക്ഷരതാ കുതിപ്പ് കേരളം കൈവരിച്ചിരിക്കുന്നത്. 89% സാക്ഷരതാ നിരക്കില്‍ ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത് തന്നെ ഉണ്ട്. വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം നാഷണല്‍ സ്റ്റാറ്റിസ്റ്റികല്‍ ഓഫീസ്(എന്‍എസ്ഒ) ആണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വിട്ടത്.
എന്നാൽ റിപ്പോര്‍ട്ട് പ്രകാരം തെക്കന്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശാണ് ഏറ്റവും പിന്നില്‍ നിൽക്കുന്നത്. സെന്‍സസില്‍ സാക്ഷരതയില്‍ ഏറ്റവും പിറകിലായിരുന്ന ബിഹാറിനേയും മറികടന്നാണ് ആന്ധ്ര ഈ സ്ഥാനം കൈവരിച്ചത്. 66.4% ആണ് ആന്ധ്രയുടെ സാക്ഷരതാ നിരക്ക് എന്നത്. ബിഹാര്‍(70.9%), തെലുങ്കാന(72.8%) തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരി നിരക്കിനേക്കാള്‍ പിന്നിലാണ് എന്നതാണ്. 77.7% ആണ് ദേശീയ സാക്ഷരത ശരാശരി നിരക്ക്. കര്‍ണാടകയുടേത് 77.2 % ആണ്..
ആസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ആദ്യ നാലില്‍ ഇടംപിടിച്ചു. അസം(85.9%), ഉത്തരാഖണ്ഡ്((87.6%) എന്നിങ്ങനെയാണ് കണക്കുകൾ പ്രകാരം നിൽക്കുന്നത്.
https://www.facebook.com/Malayalivartha

























