Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരും പ്രതീക്ഷിക്കാത്ത നയതന്ത്രവുമായി രാജ്നാഥ് സിങ്... ജിങ് പിംഗ് പേടിച്ചു വിരണ്ടുവ്യാളികളുടെ നെഞ്ചിന്‍കൂട് തകര്‍ത്ത് ഇന്ത്യയുടെ മാസ്സ് നീക്കം

07 SEPTEMBER 2020 01:55 PM IST
മലയാളി വാര്‍ത്ത

ചൈന ഇന്ത്യയെക്കുറിച്ച് എന്താണ് കരുതിയത് ,പാകിസ്താനെ കൂട്ടുപിടിക്കുമ്പോലെ ,മറ്റു രാജ്യങ്ങളെയും കൂട്ട് പിടിച്ചു ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കിക്കളയാമെന്നോ ,അതുമല്ലെങ്കില്‍ താല്‍ക്കാലികമായെങ്കിലും ഇന്ത്യയ്ക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കി ഇറാനെ പോലുള്ള രാജ്യങ്ങളെ ശത്രുപക്ഷത്താക്കി കൂടുതല്‍ നേട്ടം കൊയ്യാമെന്നോ .എന്തുതന്നെ ആയാലും അതിനെല്ലാം അത്യുഗ്രന്‍ മറുപടി കൊടുക്കാന്‍
ഒരുങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് .ഷാങ്ഹായ് സമ്മേളനത്തില്‍ ചൈനയ്ക്ക് പരസ്യമായ താക്കീത് നല്‍കിയ സംഭവം ലോകരാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് വീക്ഷിച്ചത് .

ഏഷ്യയിലെ തന്നെ പ്രബലമായ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായ അതിര്‍ത്തി പ്രശ്‌നത്തില്‍ അനുഭാവപൂര്‍വ്വമായ പരിഹാര നടപടി കൈക്കൊള്ളേണ്ടത് ചൈനീസ് ഭരണകൂടമാണെന്നും അവര്‍ ആറ് മാസത്തോളമായി നടത്തി വരുന്ന അസാധാരണമായ അധിനിവേശ നടപടി അവസാനിപ്പിച്ച് തിരികെപോകണമെന്നും അവസാന ഔദ്യോഗിക പ്രസ്താവന എന്നോണം സമ്മേളനത്തില്‍ തുറന്നടിച്ചത് റഷ്യയെപ്പോലും സമ്മര്‍ദത്തില്‍ ആക്കിയിരിക്കുകയാണ് .ഞങ്ങള്‍ ഒരു കാരണവശാലും ഇന്ത്യയുടെ തകര്‍ച്ചക്കായി പാകിസ്ഥാനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ആയുധം കൊടുക്കില്ല എന്ന് ആണയിട്ടു പറയേണ്ട സ്ഥിതിയാണ് റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത് .

ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതെ മാന്യത കാത്തുസൂക്ഷിച്ച ഇന്ത്യയോട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശത്രുതാ മനോഭാവത്തോടെ സുരക്ഷാ സമിതിയില്‍ പാകിസ്ഥാനെ ന്യായീകരിച്ച് കാശ്മീര്‍ വിഷയത്തില്‍ പൊള്ളവാദങ്ങള്‍ ഉന്നയിക്കുമോള്‍ തിരിച്ചും അതെ നാണയത്തില്‍ മറുപടി കൊടുക്കാന്‍ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത് .

ചൈനീസ് ആപ്പുകള്‍ ഘട്ടം ഘട്ടമായി നിരോധിക്കുക വഴി അവരുടെ നെറികേടുകള്‍ക്ക് വലിയ പ്രതിഷേധമാണ് ഉയരുന്നത് എന്നതും വ്യക്തമാക്കികൊടുത്തു .അതേസമയം ചൈനയാകട്ടെ അരുണാചല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ അധിനിവേശം തുടരുകയും അന്താരാഷ്ട്ര തലത്തില്‍ ഓരോ രാജ്യങ്ങളെ ഇന്ത്യയുടെ ശത്രു പക്ഷത്ത് നിര്‍ത്തുമ്പോള്‍ നയതന്ത്ര വൈഭവം ഉപയോഗിച്ച് ഇറാനെപ്പോലുള്ള രാജ്യങ്ങളെ കൂടി വിശ്വാസത്തില്‍ എടുക്കാനാണ് ശ്രമം .

ഇന്ത്യ ഏകപക്ഷീയമായി ചൈനയുമായുള്ള പല കരാറുകളും നിര്‍ത്തലാകുമ്പോള്‍ ഇന്ത്യ മറ്റു രാജ്യങ്ങളുമായി നടത്തുന്ന പദ്ധതികളെ അലങ്കോലപ്പെടുത്താന്‍ ജിങ് പിംഗ് എന്ന ചൈനീസ് ഏകാധിപതിയും ശ്രമിക്കുകയാണ് .ഇറാനിലെത്തിയ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇറാന്റെ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഹാത്തമിയുമായി ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനിലേതുള്‍പ്പെടെ മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങളും ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുമായിരുന്നു ചര്‍ച്ച.


മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനുശേഷമാണു രാജ്‌നാഥ് ഇറാനിലെത്തിയത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചശേഷം ഇതാദ്യമാണ് ഇന്ത്യയില്‍ നേതാക്കളിലൊരാള്‍ ഇറാന്‍ സന്ദര്‍ശിക്കുന്നത്.എന്നാല്‍ ആ ശ്രമങ്ങളെ ആസ്ഥാനത്താക്കുന്ന നീക്കമാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം നടത്തുന്നത് .ഇറാനും അമേരിക്കയും സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ മധ്യസ്ഥത വഹിക്കന്‍ പോലും മുന്നിട്ടിറങ്ങിയ ഇന്ത്യയെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമനേയിക്കും രാഷ്ട്രപതി ഹസ്സന്‍ റൂഹാനിക്കും നിരസിക്കാന്‍ കഴിയില്ല .ഇറാനുമായി ശക്തമായ വ്യാപാരബന്ധമുള്ള ഇന്ത്യക്കു മേഖലയിലെ സുരക്ഷ സുപ്രധാനമാണ്.

അഫ്ഗാനില്‍ നിന്ന് യുഎസ് സേന പൂര്‍ണമായും പിന്മാറുന്നതോടെ സമാധാനശ്രമങ്ങള്‍ക്കും അനുരഞ്ജനത്തിനും ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നു രാജ്‌നാഥ് സിങ് അറിയിച്ചു. കഴിഞ്ഞവര്‍ഷം യുഎസ് ഉപരോധം ശക്തമാക്കിയതോടെ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായുളള വ്യാപാരം നിര്‍ത്തിവയ്ക്കാന്‍ യുഎസ് സമ്മര്‍ദം ചെലുത്തിയിരുന്നു. ഉഭയകക്ഷി വ്യാപാരത്തില്‍ 201920ല്‍ ഇതോടെ മുന്‍വര്‍ഷത്തെക്കാള്‍ 71.9% ഇടിവാണുണ്ടായത്.എന്നാല്‍ വീണ്ടും ഇറാനുമായുള്ള പുതിയ സഹകരണത്തിലേക്ക് ഇന്ത്യ ചുവട് വയ്ക്കുമ്പോള്‍ ചൈനയ്ക്കും പാകിസ്താനും വലിയ തിരിച്ചടി തന്നെയാണ് വരും നാളുകള്‍ എന്ന് കണക്കാക്കാന്‍ കഴിയും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (18 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (27 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (28 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends